Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപാൻകാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി

പാൻകാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി

ന്യൂഡൽഹി: പാൻകാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി. മാർച്ച് 31 വരെയായിരുന്നു നേ​രത്തെ സമയം നൽകിയിരുന്നത്. ആധാറും പാൻകാർഡും ബന്ധിപ്പിക്കുന്നതിൽ പലയിടങ്ങളിലും സാങ്കേതിക തടസ്സങ്ങൾ നേരിടുന്നതായി പരാതിയുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കാലാവധി ദീർഘിപ്പിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്(സി.ബി.ഡി.ടി) സമയപരിധി നീട്ടിനല്‍കിയത്. 

ആധാറും പാനും ബന്ധിപ്പിക്കാനുള്ള സമയപരിധി അഞ്ചാം തവണയാണ് നീട്ടുന്നത്. 2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 500 രൂപയും തുടർന്ന് 1000 രൂപയും പിഴയും ഏര്‍പ്പെടുത്തി. നിലവില്‍ പാനും ആധാറും ബന്ധിപ്പിക്കാൻ 1000 രൂപ പിഴ നല്‍കണം.

www.incometax.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ക്വി​ക് ലി​ങ്ക്സി​ന് കീ​ഴി​ലു​ള്ള ‘ലി​ങ്ക് ആ​ധാ​ർ സ്റ്റാ​റ്റ​സ്’ എ​ന്ന ഓ​പ്ഷ​നി​ൽ പോ​യി ആ​ധാ​റും പാ​നും ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​നാകും. ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ Your PAN is already linked to given Aadhaar എന്ന സന്ദേശം ലഭിക്കും. ബ​ന്ധി​പ്പി​ക്കാത്ത​വ​ർ​ക്ക് ‘ലി​ങ്ക് ആ​ധാ​ർ’ എ​ന്ന ഓ​പ്ഷ​നി​ൽ പ്ര​വേ​ശി​ച്ച് ഇ​തി​നു​ള്ള ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ക്കാം. ഇരുരേഖകളിലെയും പേര്, ജനനത്തീയതി, ലിംഗം എന്നിവ ഒരുപോലെയായിരിക്കണം. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments