ന്യൂഡൽഹി: ഡൽഹിയിലെ വികാസ്പുരിയിൽ ലിഫ്റ്റിൽ കുടുങ്ങി ഒൻപതു വയസ്സുകാരൻ മരിച്ചു. മാർച്ച് 24ന് അഞ്ചു നില ഫ്ലാറ്റിന്റെ ലിഫ്റ്റിൽ കുടുങ്ങിയാണ് ഒൻപതു വയസ്സുകാരൻ മരിച്ചത്. മുകളിലേക്ക് പോകാനുളള ബട്ടണിൽ അമർത്തിയപ്പോൾ ലിഫ്റ്റിന്റെ വാതിലുകൾക്കിടയിൽ കുടുങ്ങുകയായിരുന്നെന്ന് കുട്ടിയുടെ ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.വാതിലുകൾക്കിടയിൽപ്പെട്ട് കുട്ടിയുടെ നെഞ്ചിൽ ആഴത്തിൽ മുറവേറ്റിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു. സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 287, 304 എ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ അമ്മ ഫ്ലാറ്റിലെ അലക്കു തൊഴിലാളിയാണ്. അലക്കുവാനുളള വസ്ത്രങ്ങൾ ശേഖരിക്കുവാനായി ഫ്ലാറ്റിലേക്ക് എത്തിയതായിരുന്നു കുട്ടിയുടെ അമ്മ. മകൻ കൂടെ വന്നതറിഞ്ഞില്ലെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്.
ഡൽഹിയിൽ ലിഫ്റ്റിൽ കുടുങ്ങി ഒൻപതു വയസ്സുകാരൻ മരിച്ചു
കുട്ടിയുടെ അമ്മ രേഖ സ്റ്റെയർകേയ്സ് കയറിയാണ് വസ്ത്രങ്ങളെടുക്കാൻ പോയതെന്നും ഇതിനിടെയാണ് കുട്ടി ഫ്ലാറ്റിലേക്ക് എത്തിയതും ലിഫ്റ്റിനുള്ളിൽ കുടുങ്ങിയതുമെന്നാണ് പൊലീസിന്റെ പ്രാധമിക നിഗമനം. ഭാര്യ വസ്ത്രങ്ങൾ ശേഖരിച്ച് തിരിച്ച് വീട്ടിലേക്ക് വന്ന് കുട്ടിയെ അന്വേഷിച്ചപ്പോഴാണ് മകനെ കാണാനില്ലെന്ന വിവരം അറിഞ്ഞതെന്ന് കുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു. തുടർന്നാണ് കുട്ടി അമ്മയെ പിന്തുടർന്ന് വന്ന വിവരം കുട്ടിയുടെ പിതാവ് രേഖയോട് പറഞ്ഞത്. ഉടൻ തന്നെ അമ്മ രേഖ ഫ്ലാറ്റിലെത്തി കുട്ടിക്കായി തിരച്ചിൽ നടത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി ലിഫ്റ്റിൽ കുടുങ്ങിയതായി അറിഞ്ഞതെന്നും പിതാവ് പറഞ്ഞു.
RELATED ARTICLES