Wednesday, November 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമകളെ കൊന്ന ശേഷം യുഎഇയില്‍ നിന്ന് രക്ഷപ്പെട്ട പ്രവാസിയെ അറസ്റ്റ് ചെയ്‍ത് തിരിച്ചെത്തിക്കാന്‍ നടപടി

മകളെ കൊന്ന ശേഷം യുഎഇയില്‍ നിന്ന് രക്ഷപ്പെട്ട പ്രവാസിയെ അറസ്റ്റ് ചെയ്‍ത് തിരിച്ചെത്തിക്കാന്‍ നടപടി

ഷാര്‍ജ: മകളെ കൊന്ന ശേഷം യുഎഇയില്‍ നിന്ന് രക്ഷപ്പെട്ട പ്രവാസിയെ അറസ്റ്റ് ചെയ്‍ത് തിരിച്ചെത്തിക്കാന്‍ അധികൃതര്‍ ശ്രമം തുടങ്ങി. ഇന്റര്‍പോള്‍ വഴി ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 26 വയസുകാരിയായ പാകിസ്ഥാനി യുവതിയെയാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കൊലപാതകം നടത്തിയ ശേഷം യുവതിയുടെ പിതാവ് രാജ്യം വിട്ടുവെന്ന് അധികൃതര്‍ അറിയിച്ചു. താമസ സ്ഥലത്ത് വെച്ചുതന്നെയായിരുന്നു കൊലപാതകം നടന്നത്. ഏറെ സമയത്തിന് ശേഷം യുവതിയുടെ സഹോദരന്‍ സ്ഥലത്തെത്തിയപ്പോഴാണ് സംഭവം കണ്ട് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തിയപ്പോഴേക്കും യുവതി മരണപ്പെട്ടുകഴിഞ്ഞിരുന്നു. പോസ്റ്റ്‍മോര്‍ട്ടം പരിശോധനകള്‍ക്കായി മൃതദേഹം പിന്നീട് ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി.

കുറ്റകൃത്യം നടത്തിയ ശേഷം പിതാവ് യുഎഇയില്‍ നിന്ന് രക്ഷപ്പെട്ടുവെന്ന് മനസിലാക്കിയ ഉടന്‍ തന്നെ അധികൃതര്‍ ഇന്റര്‍പോളുമായി ബന്ധപ്പെട്ടു. ഇയാള്‍ സ്വന്തം രാജ്യമായ പാകിസ്ഥാനില്‍ ഉണ്ടെന്നാണ് അനുമാനം. അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്ത് യുഎഇക്ക് കൈമാറുന്നതിനായി അറസ്റ്റ് വാറണ്ട് പുറത്തിറക്കി. കൊലപാതക്തിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താന്‍ ഉള്‍പ്പെടെ പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഫോറന്‍സിക് സംഘവും സിഐഡി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മൃതദേഹത്തിന്റെയും മൃതദേഹം കിടന്നിരുന്ന സ്ഥലത്തിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും വിരലടയാളം ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. ശാസ്‍ത്രീയ പരിശോധനയിലൂടെ മരണ കാരണം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. പൊലീസ് ഫോറന്‍സിക് ലാബില്‍ മൃതദേഹത്തിന്റെ ശാസ്‍ത്രീയ പരിശോധനകള്‍ നടത്താന്‍ പബ്ലിക് പ്രോസിക്യൂഷനും ഉത്തരവിട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments