കൊച്ചി: ആർ.എസ്.എസുകാർ െവട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ തനിക്ക് നീതി ലഭിച്ചില്ലെന്ന് സി.പി.എം നേതാവ് പി. ജയരാജൻ പ്രതികരിച്ചു. വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ പോകണം. വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹരജി നൽകുന്നത് സംബന്ധിച്ച് നിയമവിദഗ്ധരുമായി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.പി. ജയരാജനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതി ചിരിക്കണ്ടോത്ത് പ്രശാന്തിനെ മാത്രമാണ് കുറ്റക്കാരനെന്നാണ് ഹൈകോടതി കണ്ടെത്തിയത്. കേസിൽ അഞ്ചുപേരെ വെറുതെവിടുകയും മൂന്നുപേരെ വെറുതെവിട്ട വിചാരണ കോടതി നടപടി കോടതി ശരിവെക്കുകയും ചെയ്തു.
ജനുവരി 11ന് ജസ്റ്റിസ് സോമരാജൻ പ്രസ്താവിച്ച വിധിയുടെ പകർപ്പ് ഇപ്പോഴാണ് പുറത്തുവന്നത്. പ്രതികൾക്കെതിരെ മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.1999 ആഗസ്റ്റ് 25ന് ജയരാജനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. നേരത്തെ, ആർ.എസ്.എസ് ജില്ല കാര്യവാഹക് കണിച്ചേരി അജി ഉൾപ്പെടെ ആറുപേരെ വിചാരണ കോടതി 10 വർഷം തടവിനു ശിക്ഷിച്ചിരുന്നു.