Thursday, September 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഒ​രു വ​ർ​ഷത്തെ ത​ട​വുശിക്ഷക്ക് ശേഷം കോ​ൺ​ഗ്ര​സ് നേ​താ​വ് ന​വ്ജ്യോ​ത് സി​ങ് സി​ദ്ദു ജയിൽ മോചിതനായി

ഒ​രു വ​ർ​ഷത്തെ ത​ട​വുശിക്ഷക്ക് ശേഷം കോ​ൺ​ഗ്ര​സ് നേ​താ​വ് ന​വ്ജ്യോ​ത് സി​ങ് സി​ദ്ദു ജയിൽ മോചിതനായി

ച​ണ്ഡി​ഗ​ഢ്: ഒ​രു വ​ർ​ഷത്തെ ത​ട​വുശിക്ഷക്ക് ശേഷം കോ​ൺ​ഗ്ര​സ് നേ​താ​വ് ന​വ്ജ്യോ​ത് സി​ങ് സി​ദ്ദു ജയിൽ മോചിതനായി. പ​ട്യാ​ല ജ​യി​ലി​ൽ​ നി​ന്നാണ് സി​ദ്ദു പുറത്തിറങ്ങിയത്. 1988ൽ ​പാ​ർ​ക്കി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ച കേ​സി​ലാണ് 59കാ​ര​നാ​യ സി​ദ്ദു ത​ട​വ് അ​നു​ഭ​വി​ച്ചത്.

സു​പ്രീം​കോ​ട​തി ഒ​രു വ​ർ​ഷ​ത്തെ ക​ഠി​ന ത​ട​വി​ന് ശി​ക്ഷി​ച്ച​തി​നെ തു​ട​ർ​ന്നാണ് 2022 മേ​യ് 20ന് ​സി​ദ്ദു പ​ട്യാ​ല​യി​ലെ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങിയത്. പ​ഞ്ചാ​ബ് ജ​യി​ൽ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ൽ ന​ല്ല സ്വ​ഭാ​വം പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​ർ​ക്ക് ഒ​രു മാ​സം അ​ഞ്ചു ദി​വ​സ​ത്തെ ശി​ക്ഷാ ഇ​ള​വ് ല​ഭി​ക്കും. ഈ ​ഇ​ന​ത്തി​ൽ മാ​ർ​ച്ച് 31ഓ​ടെ 45 ദി​വ​സ​ത്തെ ഇളവാണ് സി​ദ്ദു​വി​ന് ല​ഭി​ച്ചത്.ഗാ​ന്ധി കു​ടും​ബ​വു​മാ​യി വ​ള​രെ അ​ടു​ത്ത ബ​ന്ധം കാ​ത്തു​ സൂ​ക്ഷി​ക്കു​ന്ന​യാ​ളാ​ണ് സി​ദ്ദു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments