കോഴിക്കോട്: വടകരയിൽ അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് കെട്ടിടത്തിൽ നിന്ന് വീണ് ഒരാൾ മരിച്ചു. ബിഹാർ സ്വദേശി സിക്കന്ദർ കുമാറാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. വാക്കേറ്റത്തെത്തുടർന്ന് വടകര ജെ ടി റോഡിലെ താമസസ്ഥലത്തെ ഇരുനില കെട്ടിടത്തിൽ നിന്നും ഇരുവരും താഴേയ്ക്ക് വീഴുകയായിരുന്നു.
അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് കെട്ടിടത്തിൽ നിന്ന് വീണ് ഒരാൾ മരിച്ചു
അപകടത്തിൽ പരിക്കേറ്റ ഇരുവരെയും പരിസരവാസികൾ ആശുപത്രിയിലെത്തിച്ചെങ്കിലും സിക്കന്ദറിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെ വ്യക്തി നിലവിൽ ചികിത്സയിലാണ്. ഇവരോടൊപ്പമുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടതായാണ് വിവരം. സംഭവത്തിൽ വടകര പൊലീസ് അന്വേഷണം ആരംഭിച്ചു.
RELATED ARTICLES



