Friday, January 10, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇന്ത്യൻ മധ്യനിര ബാറ്റർ ശ്രേയാസ് അയ്യറിന് ഐപിഎലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും നഷ്ടമാവും

ഇന്ത്യൻ മധ്യനിര ബാറ്റർ ശ്രേയാസ് അയ്യറിന് ഐപിഎലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും നഷ്ടമാവും

ഇന്ത്യൻ മധ്യനിര ബാറ്റർ ശ്രേയാസ് അയ്യറിന് ഐപിഎലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും നഷ്ടമാവുമെന്ന് റിപ്പോർട്ട്. ഐപിഎലിലെ രണ്ടാം പകുതിയിൽ ശ്രേയാസ് കളത്തിലേക്ക് തിരികെയെത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ, താരം സർജറിക്കൊരുങ്ങുകയാണെന്നും അതുകൊണ്ട് തന്നെ ഐപിഎലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും താരത്തിന് നഷ്ടമാവുമെന്നുമാണ് റിപ്പോർട്ട്.

ഇഎസ്പിഎൻ ക്രിക്കിൻഫോ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. (shreyas iyer injury surgery)സർജറിക്കായി താരം വിദേശത്തേക്ക് പോകുമെന്നാണ് റിപ്പോർട്ട്. സർജറിയ്ക്ക് ശേഷം 3 മാസം വിശ്രമവും കഴിഞ്ഞേ താരം പരിശീലനം പുനരാരംഭിക്കൂ എന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.ഐപിഎലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ഡൽഹി ക്യാപിറ്റൽസിൻ്റെ തട്ടകമായ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ വച്ച് രാത്രി 7.30നാണ് മത്സരം. ആദ്യ കളിയിൽ ഡൽഹി ലക്നൗവിനെതിരെ പരാജയപ്പെട്ടപ്പോൾ ഗുജറാത്ത് ചെന്നൈയെ വീഴ്ത്തിയിരുന്നു. സീസണിലെ ആദ്യ ഹോം മത്സരത്തിൽ ഋഷഭ് പന്ത് ടീമിനെ പ്രചോദിപ്പിക്കാനായി ഡഗൗട്ടിലുണ്ടാവുമെന്നാണ് റിപ്പോർട്ട്.കെയിൻ വില്ല്യംസൺ പരുക്കേറ്റ് പുറത്തായെങ്കിലും ഡേവിഡ് മില്ലർ തിരികെയെത്തിയത് ഗുജറാത്തിൻ്റെ കരുത്ത് വർധിച്ചിട്ടുണ്ട്. വില്ല്യംസണു പകരം മില്ലർ എത്തുമെന്നതിനപ്പുറം ടീമിൽ മാറ്റങ്ങൾ ഉണ്ടായേക്കില്ല.

വിജയ് ശങ്കർ നിരാശപ്പെടുത്തുകയാണെങ്കിലും ചില മത്സരങ്ങൾ കൂടി അവസരം നൽകിയേക്കും. സായ് സുദർശൻ ഇംപാക്ട് പ്ലയറായി എത്തും.മറുവശത്ത് ആൻറിച് നോർക്കിയയും ലുങ്കി എങ്കിഡിയും ടീമിനോടൊപ്പം ചേർന്നതിനാൽ നോർക്കിയ റൈലി റുസോയ്ക്ക് പകരം കളിച്ചേക്കും. ബാറ്റിംഗ് ഇന്നിംഗ്സിൽ ഖലീൽ അഹ്‌മദിനു പകരം മനീഷ് പാണ്ഡെ ഇംപാക്ട് പ്ലയറാവും. ടീമിൽ മറ്റ് മാറ്റങ്ങളുണ്ടായേക്കില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com