Tuesday, November 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഓൺലൈൻ ട്രേഡിങ് വഴി കോടികൾ ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്

ഓൺലൈൻ ട്രേഡിങ് വഴി കോടികൾ ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്

തിരുവനന്തപുരം∙ ഓൺലൈൻ ട്രേഡിങ് വഴി കോടികൾ ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ച് തലസ്ഥാനത്ത് ലക്ഷങ്ങളുടെ തട്ടിപ്പ്. ഓൺലൈൻ ഇടപാടിലൂടെ രണ്ടുപേരിൽ നിന്നായി 41.5 ലക്ഷം രൂപ തട്ടി. പൂജപ്പുര തമലം സ്വദേശി പി.ആർ. ഗാർഡൻസ് ടി.സി 47/2255(32)ൽ സനോജ് ജോർജിന്റെ 34,49,418 രൂപയും തൈക്കാട് ഈശ്വരവിലാസം റോഡ് ഇവിആർഎ 394 ടിസി 44/629ൽ ബി.ആനന്ദിന്റെ 7,16,000 രൂപയും നഷ്ടമായി. മാർച്ച് 14, 26 തീയതികളിലായിരുന്നു തട്ടിപ്പ്.

പരാതിയിൽ ഇന്നലെ സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.പൊലീസ് പറഞ്ഞത്: ടെലിഗ്രാം ഗ്രൂപ്പ് വഴി നൽകിയ 15 അക്കൗണ്ട് നമ്പറുകളിലേക്കു മാർച്ച് 14ന് ആണ് സനോജ് പണം അയച്ചു കൊടുത്തത്. മൊബൈൽ നമ്പറിലേക്കു നിരന്തരം വിളിച്ചും വാട്സ് ആപ്, ടെലിഗ്രാം എന്നിവ വഴി സന്ദേശം അയച്ചും തട്ടിപ്പുസംഘം സനോജിനെ വലയിലാക്കുകയായിരുന്നു. ഓൺലൈൻ ട്രേഡിങ് വെബ്സൈറ്റിൽ ലോഗിൻ ചെയ്ത സമയം സനോജിന്റെ അക്കൗണ്ടിലേക്ക് 2800 രൂപ എത്തിയതാണ് തുടക്കം. ഇതോടെ സനോജിനു ട്രേഡിങ്ങിൽ വിശ്വാസം കൂടി. കോടികൾ ലഭിച്ചെന്നു ടെലിഗ്രാം ഗ്രൂപ്പിലെ അംഗങ്ങൾ അനുഭവം പങ്കുവച്ചതും സനോജിനെ സ്വാധീനിച്ചു.തട്ടിപ്പുകാർ നൽകിയ 15 തരം അക്കൗണ്ട് നമ്പറുകളിലേക്ക് ഓൺലൈൻ വഴി സനോജ് പണം കൈമാറുകയായിരുന്നു.

പൂട്ടുകൾ നിർമിക്കുന്ന കമ്പനിയിലെ സെയിൽസ് വിഭാഗം ജീവനക്കാരനാണ് സനോജ്. പലരിൽ നിന്നു പണം കടം വാങ്ങിയാണ് ഓൺലൈൻ ട്രേഡിങ് നടത്തിയതെന്ന് പൊലീസിനോട് പറഞ്ഞു. വാട്സാപ് വഴി പരിചയപ്പെട്ട ആളാണ് ട്രേഡിങ് വഴി പണം സമ്പാദിക്കാമെന്ന് പറഞ്ഞ് ആനന്ദിനെ കുടുക്കിയത്. ഇയാൾ നിർദേശിച്ചതനുസരിച്ച് 51,000രൂപ, 1,05000, 5,60000 വീതം അയച്ചുകൊടുക്കുകയായിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments