ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തണമെന്ന് ബോളിവുഡ് താരം സൽമാൻ ഖാൻ. മികച്ച കണ്ടന്റുകൾ എന്നും പ്രേക്ഷകർ സ്വീകരിക്കുമെന്നും അതിനാൽ മോശം കണ്ടന്റുകൾ തടയപ്പെടേണ്ടതാണെന്നും നടൻ പറഞ്ഞു. മുംബൈയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സൽമാൻ.’ഒടിടി എന്ന മാധ്യമത്തിന് സെൻസർഷിപ്പ് ഉണ്ടായിരിക്കണമെന്ന് ഞാൻ കരുതുന്നു. അശ്ലീലത, നഗ്നത തുടങ്ങിയവ നിർത്തണം. ഇപ്പോൾ 15-16 വയസ്സുള്ള ഒരു കുട്ടിയ്ക്ക് ഇവയെല്ലാം കാണാൻ കഴിയും. നിങ്ങളുടെ ഇളയമകൾ ഇതെല്ലം കാണുന്നത് നിങ്ങൾക്ക് ഇഷ്ടമാണോ ഒടിടിയിലെ ഉള്ളടക്കം പരിശോധിക്കണമെന്നാണ് ഞാൻ കരുതുന്നത്. ഉള്ളടക്കം വൃത്തിയാകുമ്പോൾ, ഇത് മികച്ചതായിരിക്കും കൂടാതെ കൂടുതൽ ആളുകൾ ഇത് കാണാനും തുടങ്ങും’, സൽമാൻ ഖാൻ പറഞ്ഞു.
ഒടിടിയിലൂടെ മോശം കണ്ടന്റുകൾ ഉണ്ടാക്കുന്നവർ അത് ഒഴിവാക്കണമെന്നും നടൻ ആവശ്യപ്പെട്ടു. ‘നിങ്ങൾ അതിർത്തി കടക്കേണ്ടതില്ല, ഇന്ത്യയിലാണ് താമസിക്കുന്നത്. മുമ്പ് ഇത്തരം കണ്ടന്‍റുകള്‍ വളരെ കൂടുതലായിരുന്നു, ഒടുവിൽ, അത് നിയന്ത്രിക്കപ്പെട്ടു. ഇപ്പോൾ, ആളുകൾ നല്ലതും മാന്യവുമായ ധാരാളം കണ്ടന്‍റ് ഉണ്ടാക്കുന്നുണ്ട്’, സൽമാൻ ഖാൻ കൂട്ടിച്ചേർത്തു.