Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകടയടച്ച് വീട്ടിലേക്ക് മടങ്ങിയ വ്യാപാരിക്കു നേരെ മുഖംമൂടി സംഘത്തിന്റെ ആക്രമണം

കടയടച്ച് വീട്ടിലേക്ക് മടങ്ങിയ വ്യാപാരിക്കു നേരെ മുഖംമൂടി സംഘത്തിന്റെ ആക്രമണം

കരുവാരകുണ്ട്: കടയടച്ച് വീട്ടിലേക്ക് മടങ്ങിയ അടക്ക വ്യാപാരിക്കു നേരെ മുഖംമൂടി സംഘത്തിന്റെ ആക്രമണം. വ്യാപാരിയെ അടിച്ചു വീഴ്ത്തിയ ശേഷം എട്ട് ലക്ഷത്തോളം രൂപയും മൊബൈല്‍ ഫോണും മൂന്നംഗ സംഘം കവര്‍ന്നു. മങ്ങാട്ടുപറമ്പില്‍ രാമകൃഷ്ണന്റെ മകന്‍ മനോജ്(40) നെയാണ് മൂന്നംഗ സംഘം ആക്രമിച്ച് പണവും മൊബൈലും കവര്‍ന്നത്.കേരള എസ്റ്റേറ്റ് അടിവാരത്ത് കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വൈകിട്ട് ഏഴോടെ അടിവാരത്തെ മലഞ്ചരക്ക് കടയടച്ച് ബൈക്കില്‍ കേലമ്പറ്റയിലെ വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. വടിയും മറ്റു ആയുധങ്ങളുമായി സംഘം മനോജിനെ അടിച്ചു വീഴ്ത്തുകയായിരുന്നു.

സമീപത്തെ വീട്ടിലേക്ക് ഓടി വീട്ടുകാരെ വിളിച്ചതിനെ തുടര്‍ന്നാണ് അക്രമത്തില്‍ നിന്നും മുഖംമൂടി സംഘം പിന്തിരിഞ്ഞത്. കവറില്‍ സൂക്ഷിച്ചിരുന്ന തുകയും മൊബൈല്‍ ഫോണും അക്രമികള്‍ കൈവശപ്പെടുത്തിയതായി മനോജ് പറഞ്ഞു. പരുക്കേറ്റ മനോജ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കരുവാരകുണ്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments