ആലപ്പുഴ: ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ വീണ്ടും പോസ്റ്റർ. ഓർത്തഡോക്സ് യുവജനപ്രസ്ഥാനം പ്രവർത്തകരാണ് പോസ്റ്റർ പതിപ്പിച്ചത്.
കരുവാറ്റ ഓർത്തഡോക്സ് പള്ളിക്ക് മുന്നിലാണ് മന്ത്രിക്കെതിരെ പോസ്റ്റർ പതിച്ചിട്ടുള്ളത്. ചർച്ച ബില്ല് വിഷയത്തിൽ മന്ത്രി വീണാ ജോർജ്ജ് മൗനംവെടിയുക, ഒ സി വൈ എം പ്രവർത്തകർക്ക് നേരെയുള്ള അതിക്രമം അവസാനിപ്പിക്കുക, ഈസ്റ്റർ രാത്രിയിലെ പൊലീസ് അതിക്രമത്തിൽ മന്ത്രി വീണാ ജോർജ് മറുപടി പറയുക തുടങ്ങിയവയാണ് പോസ്റ്ററിൽ ഉള്ളത്. ഒ സി വൈ എം പ്രവർത്തകർ എന്ന പേരിലാണ് പോസ്റ്റർ. ഓർത്തഡോക്സ് സഭയുടെ യുവജന സംഘടനയാണ് ഒ സി വൈ എം. ഓശാന ഞായർ ദിവസവും മന്ത്രിക്കെതിരെ പോസ്റ്റർ പതിപ്പിച്ചിരുന്നു. ചർച്ച് ബില്ലിൽ മന്ത്രി മൗനം പാലിക്കുന്നതാണ് പ്രതിഷേധത്തിന് കാരണമെന്ന് ഒ സി വൈ എം പ്രവർത്തകൻ ജിനു കളിയിക്കൽ പറഞ്ഞു.