Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതമിഴ്​നാട്ടിൽനിന്നുള്ള താരങ്ങളില്ലാത്ത സി.എസ്​.കെ ടീമിനെ ഐ.പി.എലിൽ ​ വിലക്കണമെന്ന്​ നിയമസഭയിൽ ആവശ്യം

തമിഴ്​നാട്ടിൽനിന്നുള്ള താരങ്ങളില്ലാത്ത സി.എസ്​.കെ ടീമിനെ ഐ.പി.എലിൽ ​ വിലക്കണമെന്ന്​ നിയമസഭയിൽ ആവശ്യം

ചെന്നൈ: തമിഴ്​നാട്ടിൽനിന്നുള്ള താരങ്ങളില്ലാത്ത ചെന്നൈ സൂപ്പർ കിങ്​സ്​(സി.എസ്​.കെ) ടീമിനെ ഐ.പി.എൽ പരമ്പരയിൽനിന്ന്​ വിലക്കണമെന്ന്​ നിയമസഭയിൽ ആവശ്യം.ചൊവ്വാഴ്ച നിയമസഭയിൽ കായിക വകുപ്പുമായി ബന്ധപ്പെട്ട്​ നടന്ന ചർച്ചകൾക്കിടെയാണ്​ പാട്ടാളി മക്കൾ കക്ഷി(പി.എം.കെ)യിലെ ധർമപുരി എം.എൽ.എ വെങ്കടേശ്വരൻ ഇക്കാര്യമുന്നയിച്ചത്​.തമിഴ്​നാടിനെ പ്രതിനിധീകരിച്ച്​ കളിക്കുന്ന സി.എസ്​.കെയിൽ തമിഴ്​നാട്​ താരങ്ങൾക്ക്​ പ്രാമുഖ്യം ലഭ്യമാവുന്നില്ല. സംസ്ഥാനത്തെ മികച്ച ക്രിക്കറ്റ്​ താരങ്ങൾക്ക്​ അവസരം നിഷേധിക്കപ്പെടുകയും ചെയ്യുന്നു. തമിഴ്​നാട്​ താരങ്ങളെ ഒഴിവാക്കി സ്വന്തം ലാഭത്തിനുവേണ്ടി തമിഴ്​നാട്​ ടീമായി പ്രമോട്ട്​ ചെയ്ത്​ തമിഴരിൽനിന്ന്​ കൂടുതൽ ലാഭം കൊയ്യുന്നതായും എം.എൽ.എ ചൂണ്ടിക്കാട്ടി. ഇതിനോട്​ തമിഴ്​നാട്​ സർക്കാറിന്‍റെ ഭാഗത്തുനിന്ന്​ മറുപടിയോ വിശദീകരണമോ ഉണ്ടായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments