കൊച്ചി: വന്ദേഭാരത് ട്രെയിന്‍ പെട്ടന്ന് എത്തിയതിന് പിന്നിൽ രാഷ്ട്രീയ അജണ്ട ഉണ്ടെന് ഡിവൈഎഫ്ഐ പ്രതികരിച്ചു. ഇത് കേന്ദ്രത്തിന്‍റെ കപട രാഷ്ട്രീയമാണ്. കേരളത്തിന് സ്വാഭാവികമായി ലഭിക്കേണ്ട ടെയിനിനെ വലിയ സംഭവമാക്കി അവതരിപ്പിക്കുന്നു എന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.
ടെയിനിൽ യാത്ര ഒരു സുരക്ഷയും ഇല്ലാത്ത സാഹചര്യമാണ്. അതിന് ഒരു പ്രാധാന്യവും കേന്ദ്രം നൽകുന്നില്ല. കേരളം മുന്നോട്ട് വെച്ച വികസനങ്ങളെ അട്ടിമറിയ്ക്കാനുള്ള ശ്രമം ആണ് കേന്ദ്രം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.അ തിനിടെ വന്ദേഭാരത് എക്സ്പ്രസിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് വേണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. റെയിൽമന്ത്രി അശ്വിനി വൈഷ്ണവിന് കൊടിക്കുന്നിൽ കത്തു നല്കി.
കേരളത്തിന് വേണ്ടി പ്രഖ്യാപിച്ച വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിൻ സർവീസിൽ നിലവിൽ അറിവായ സ്റ്റോപ്പുകൾ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൊൺ, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങൾ ആണെന്നും എന്നാൽ ഈ പ്രഖ്യാപിത സ്റ്റോപ്പുകളിൽ നിന്ന് കേരളത്തിലെ തന്നെ ഏറ്റവും പ്രാധാന്യമുള്ള ജില്ലകൾ ആയ പത്തനംതിട്ട , ആലപ്പുഴ ജില്ലകൾ ഒഴിവാക്കിയത് അനുചിതം ആണെന്നും കൊടിക്കുന്നില്‍ ചൂണ്ടിക്കാട്ടി.
ആലപ്പുഴ , പത്തനംതിട്ട ജില്ലകൾക്ക് വേണ്ടി വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിൻ സർവീസിന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണം. ഇന്ത്യയിൽ തന്നെ ഏറ്റവും പ്രാധാന്യമുള്ള തീർഥാടന കേന്ദ്രമായ ശബരിമലയുടെ കവാടം കൂടി ആയ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് വന്ദേ ഭാരത് സർവീസിൻ്റെ സ്റ്റോപ്പ് അത്യന്താപേക്ഷിതമാണെന്നും കത്തില്‍ പറയുന്നുആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ബഹുഭൂരിപക്ഷം റെയിൽ യാത്രികരും പ്രയോജനപ്പെടുത്തുന്ന, ചെങ്ങന്നൂർ എന്ന മധ്യ തിരുവിതാംകൂറിൻ്റെ ഏറ്റവും പ്രധാനപ്പെട്ടതും , തിരക്കേറിയതും, ഇന്ത്യയുടെ എല്ലാ ഭാഗത്തേക്കുമുള്ള ട്രെയിൻ യാത്രക്കാർ ആശ്രയിക്കുന്നത് കൂടിയായ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ്റെ പ്രാധാന്യം കണക്കിലെടുക്കാതെ വന്ദേ ഭാരത് സർവീസിൻ്റെ സേവന പരിധിയിൽ നിന്ന് ഒഴിവാക്കുന്നത് തികച്ചും അപ്രായോഗികം ആയ നടപടിയാണ് എന്നും അദ്ദേഹം പറഞ്ഞു.