ന്യൂഡൽഹി: സുഡാൻ തലസ്ഥാനമായ ഖാർത്തൂമിൽ അർധ സൈനിക വിഭാഗവും സൈന്യവും തമ്മിൽ കനത്ത ഏറ്റുമുട്ടൽ തടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരൻമാർക്ക് സുരക്ഷ മുന്നറിയിപ്പ് നൽകി നയതന്ത്ര മന്ത്രാലയം.
പരമാവധി മുൻകരുതലുകളെടുക്കാനും വീടിനുള്ളിൽ തന്നെ തുടരാനുമാണ് എംബസി നിർദേശം.പുതിയ നിർദേശങ്ങൾ വരുന്നത് വരെ ക്ഷമയോടെ കാത്തിരിക്കണമെന്നും മന്ത്രാലയം ഞായറാഴ്ച ട്വീറ്റ് ചെയ്തു. ഔദ്യോഗിക കണക്കുകൾ പ്രകാരം 4000 ഇന്ത്യക്കാരാണ് സുഡാനിലുള്ളത്. ഇതിൽ 1,200 പേർ സ്ഥിരതാമസമാക്കാരാണ്.
സുഡാനിൽ അർധ സൈനിക വിഭാഗവും സൈന്യവും തമ്മിലുള്ള വെടിവെപ്പിലും ബോംബാക്രമണത്തിലും 56 പേർ കൊല്ലപ്പെടുകയും 595 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്.