Wednesday, January 15, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎതി‍ർപ്പുകൾക്കിടെ മിൽമ റിച്ചിന്റെ വില വർധന പിൻവലിച്ചു

എതി‍ർപ്പുകൾക്കിടെ മിൽമ റിച്ചിന്റെ വില വർധന പിൻവലിച്ചു

തിരുവനന്തപുരം : എതി‍ർപ്പുകൾക്കിടെ മിൽമ റിച്ചിന്റെ (പച്ച കവ‍ർ പാൽ) വില വർധന പിൻവലിച്ചു. മിൽമ സ്മാർട് വില വർധന തുടരും. രണ്ട് രൂപയാണ് പാൽ  ലിറ്ററിന് കൂട്ടിയിരുന്നത്. എതിർപ്പുയ‍ര്‍ന്ന സാഹചര്യത്തിൽ പിൻവലിക്കുകയായിരുന്നു. മിൽമക്ക് തെറ്റുപറ്റിയെന്നും വിലവ‍ധനക്ക് മുമ്പ്  സർക്കാരിന്റെ അനുമതി വാങ്ങേണ്ടിയിരുന്നെന്നും മന്ത്രി ചിഞ്ചുറാണി പ്രതികരിച്ചു.

മറ്റ് പാല് ഇനങ്ങളെ അപേക്ഷിച്ച് വെറും അഞ്ച് ശതമാനം ആവശ്യക്കാര്‍ മാത്രമാണ് ഈ രണ്ട് ഇനങ്ങൾക്കുമുള്ളതെന്നും അതുകൊണ്ട് പൊതുജങ്ങളെ വല്ലാതെ ബാധിക്കില്ലെന്നുമായിരുന്നു മിൽമയുടെ ന്യായം. മാത്രമല്ല മറ്റ് ഉത്പന്നങ്ങൾക്ക് വില കൂട്ടിയപ്പോഴും റിച്ചിനും സ്മാര്‍ടിനും വില കൂട്ടിയിരുന്നില്ലെന്നും മിൽമ പറയുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com