Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയുകെയിൽ ആശുപത്രി കന്റീനിൽ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു

യുകെയിൽ ആശുപത്രി കന്റീനിൽ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു

നെടുംകുന്നം : യുകെയിൽ ആശുപത്രി കന്റീനിൽ കുഴഞ്ഞുവീണു യുവാവ് മരിച്ചു. നെടുംകുന്നം മുളയംവേലി മുരിക്കാനിക്കൽ ഷൈജു സ്കറിയ ജയിംസ് (37) ആണ് കഴിഞ്ഞ ദിവസം വൈകിട്ട് ഡെറിഫോഡ് യൂണിവേഴ്സിറ്റി എൻഎച്ച്എസ് ആശുപത്രിയിൽ മരിച്ചത്. ഹൃദയാഘാതമാണു മരണകാരണം എന്നറിയുന്നു. ഷൈജുവിന്റെ ഭാര്യ നിത്യ 5 ദിവസം മുൻപാണു പെൺകുഞ്ഞിനു ജന്മം നൽകിയത്. നിത്യയ്ക്കു കൂട്ടായി ആശുപത്രിയിലായിരുന്നു ഷൈജു.

ഇവരുടെ മൂത്ത കുട്ടി ഷൈജുവിന്റെ സുഹൃത്തിനൊപ്പമായിരുന്നു. മകനെ സ്കൂളിൽ വിടുന്നതിനായി വീട്ടിലേക്കു പോയ ഷൈജു തിരിച്ച് ആശുപത്രിയിൽ വന്നശേഷം കന്റീനിലേക്കു പോയി. ഏറെനേരമായിട്ടും കാണാതെ വന്നതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിൽ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

2 വർഷം മുൻപാണു കുവൈത്തിൽനിന്നു യുകെയിലേക്കു പോയത്. സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. നിത്യ പ്ലിമത്ത് യൂണിവേഴ്സിറ്റി ആശുപത്രിയിൽ നഴ്സാണ്. സംസ്കാരം പിന്നീട്. പിതാവ്: പുന്നവേലി മുളയംവേലി മുരിക്കനാനിക്കൽ വീട്ടിൽ ജയിംസ് ജോസഫ് (തങ്കച്ചൻ). അമ്മ: നടുവിലേപ്പറമ്പിൽ ജോളിമ്മ. ഭാര്യ നിത്യ വരകുകാലായിൽ കുടുംബാംഗമാണ്. മക്കൾ: ആരവ്, അന്ന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments