Saturday, January 11, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎട്ടുവയസുകാരിയെ ക്രൂരമായി മർദിച്ച് മാതാവ്, മുത്തശ്ശി പൊലീസിനെ അറിയിച്ചതോടെ ആത്മഹത്യാ ശ്രമം

എട്ടുവയസുകാരിയെ ക്രൂരമായി മർദിച്ച് മാതാവ്, മുത്തശ്ശി പൊലീസിനെ അറിയിച്ചതോടെ ആത്മഹത്യാ ശ്രമം

ഇടുക്കി: അമ്മയുടെ ക്രൂരമർദനത്തിനിരയായ എട്ട് വയസുകാരിയെ ഇടുക്കി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയുടെ ശരീരമാസകലം ക്ഷതമേറ്റ പാടുകളും കയ്യിൽ ചതവുമുണ്ട്. മകൾ കൊച്ചുമകളെ ഉപദ്രവിക്കുന്നത് കണ്ട മുത്തശ്ശിയാണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് 28കാരിയായ യുവതി ജീവനൊടുക്കാൻ ശ്രമിച്ചു. ഷാളിൽ കെട്ടിത്തൂങ്ങിയ യുവതിയെ ഷാൾ അറുത്തുമാറ്റിയാണ് പൊലീസ് രക്ഷപ്പെടുത്തിയത്. സമീപത്ത് കുട്ടികൾക്കായി രണ്ട് ഷാളുകളും കുരുക്കികെട്ടിയ നിലയിൽ പൊലീസ് കണ്ടെത്തി.

യുവതിയുടെ ആദ്യവിവാഹത്തിലെ കുട്ടിക്കാണ് പരിക്കേറ്റതെന്ന് പൊലീസ് പറഞ്ഞു. രണ്ടാമത്തെ വിവാഹത്തിൽ ഒന്നരവയസുള്ള കുട്ടിയുണ്ട്. രണ്ടാമത്തെ വിവാഹശേഷം യുവതി അമ്മയ്ക്കൊപ്പമാണ് ഭർത്താവുമായി കഴിയുന്നത്. ആദ്യവിവാഹത്തിലെ കുട്ടിയെ ഹോസ്റ്റലിൽ നിർത്തിയാണ് പഠിപ്പിക്കുന്നത്. വേനലവധിയായതോടെ അമ്മയ്ക്കൊപ്പം വീട്ടിൽ നിൽക്കാനാണ് കുട്ടി ഹോസ്റ്റലിൽ നിന്നെത്തിയത്. കുട്ടിയെ മാത്രമല്ല സ്വന്തം അമ്മയെയും യുവതി ആക്രമിച്ചെന്ന് പൊലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com