Thursday, November 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ് ;സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ് ;സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന് കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. യുവതിക്ക് മാനഹാനി ഉണ്ടാക്കുന്നതരത്തിൽ ബോധപൂർവ്വം സുരേഷ് ഗോപി പ്രവർത്തിച്ചെന്നാണു നടക്കാവ് പൊലീസിന്റെ കുറ്റപത്രത്തിൽ പറയുന്നത്. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണു നടക്കാവ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ഫെബ്രുവരി 26നാണ് നടക്കാവ് എസ്ഐ കുറ്റപത്രം സമർപ്പിച്ചത്.

ഐപിസി 354, പൊലീസ് ആക്ടിലെ 119 എ എന്നീ വകുപ്പുകളും സുരേഷ് ഗോപിക്കെതിരെ ചുമത്തിയിട്ടുണ്ട്. ഒക്ടോബർ 27നാണു സുരേഷ് ഗോപിക്കെതിരായ പരാതിക്ക് ആസ്പ‍ദമായ സംഭവം നടന്നത്. കോഴിക്കോട് തളിയിൽ മാധ്യമങ്ങളോടു സംസാരിക്കവേ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈ വയ്ക്കുകയായിരുന്നു. മാധ്യമപ്രവർത്തക പൊലീസിലും വനിതാ കമ്മിഷനിലും പരാതി നൽകി. വിഷയത്തിൽ വിശദീകരണവുമായി സുരേഷ് ഗോപി പിന്നീട് രംഗത്തെത്തുകയും ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments