റിയാദ്: ഇതിഹാസ ഫുട്ബാള്‍ താരം ക്രിസ്റ്റീന റോണാള്‍ഡൊ സൗദി അറേബ്യയിലെ അല്‍ നസര്‍ ക്ലബ്ബ് വിടുന്നതായി റിപ്പോര്‍ട്ടുകള്‍. മുന്‍ താവളമായിരുന്ന റയല്‍ മാഡ്രിഡിലേക്കാണ് താരം മടങ്ങുന്നതെന്നാണ് സൂചന. ഇഐ നാഷ്ണൽ വെബ് സൈറ്റാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.എന്നാല്‍ കളത്തിന് പുറത്തുള്ള ഒരു പദവിയാണ് റയല്‍ റൊണാള്‍ഡൊക്ക് വാഗ്ദാനം ചെയ്തതെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ഇക്കാര്യത്തില്‍ പോര്‍ച്ചുഗല്‍ ഇതിഹാസ താരത്തിന്റെ നിലപാട് പുറത്തുവന്നിട്ടില്ല.
മേഖലയിലെ കാലാവസ്ഥയുമായി ഇണങ്ങാന്‍ കഴിയാത്തതാണ് റൊണാല്‍ഡൊ സൗദി ക്ലബ്ബ് വിടാന്‍ കാരണമെന്നാണ് അറിയാന്‍ കഴിയുന്നത്. കൂടാതെ രാജ്യത്തെ ഭാഷയും പോര്‍ച്ചുഗീസ് താരത്തിന് സൗദിയില്‍ തുടരുന്നതില്‍ തടസ്സം സൃഷ്ടിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.റൊണാള്‍ഡൊയെ അംബാസിഡര്‍ പദിവിയിലോ സ്പോര്‍ട്സ് ഓര്‍ഗനൈസേഷന്‍ ചാര്‍ട്ടിലോ ക്ലബ്ബിന്റെ ഭാഗമാക്കാനാണ് റയല്‍ മാന്‍ഡ്രിഡിന്റെ തീരുമാനം. ക്ലബ്ബ് പ്രസിഡണ്ട് ഫ്‌ളോറന്റിനോ പെരസിനെ ഉദ്ധരിച്ച് കറ്റാലിയൻ ഡിജിറ്റൽ ന്യൂസ്പേപ്പറാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്. റിയല്‍ മാന്‍മാഡ്രിഡ് നൽകിയ വാഗ്ദാനം റൊണാള്‍ഡൊ സ്വീകരിക്കുകയാണെങ്കില്‍ ഇതിഹാസ താരത്തിന്റെ ബൂട്ടുകള്‍ അഴിച്ചുവെയ്ക്കുന്ന നടപടി തന്നെയാകും അതെന്നാണ് വിലയിരുത്തുന്നത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ 38വയസു തികഞ്ഞ റൊണാള്‍ഡോ വിരമിക്കലിനെ കുറിച്ച് ചിന്തിക്കുമോ എന്ന പുതിയ റിപ്പോര്‍ട്ടാണ് ആരാധകരെ ആശങ്കയിലാക്കുന്നത്. 800 ഗോളുകളെന്ന പോര്‍ച്ചുഗല്‍ ഇതിഹാസത്തിന്റെ കാരിയര്‍ ഗ്രാഫ് ഫുട്ബാള്‍ ചരിത്രത്തിലെ വേറിട്ട ഏടുകള്‍ കൂടിയാണ്. റിയാദ് ക്ലബ്ബായ അല്‍ നസറില്‍ ചേര്‍ന്നതിനുശേഷം 14 മാച്ചുകളില്‍ നിന്നായി 11ഗോളുകളാണ് താരം നേടിയത്. മാഞ്ചസ്റ്റര്‍യുണൈറ്റഡുമായി പിണങ്ങി പിരിഞ്ഞ റൊണാള്‍ഡൊ കഴിഞ്ഞ ജനുവരിയിലാണ് സൗദി ക്ലബ്ബായ അല്‍ നസറിന്റെ ഭാഗമാകുന്നത്.