ചിന്നക്കനാൽ: ഇടുക്കി ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ കുമളിയിൽ എത്തിച്ചു. പൂജകളോടെയാണ് അരിക്കൊമ്പനെ സ്വീകരിച്ചത്. അഞ്ച് മയക്കുവെടി വച്ചാണ് അരിക്കൊമ്പനെ കീഴടക്കിയത്. മണിക്കൂറുകൾ നീണ്ട പ്രതിരോധത്തിനൊടുവിൽ കൊമ്പൻ വരുതിയിലായി. പ്രതികൂല കാലാവസ്ഥയും മറികടന്നായിരുന്നു ദൗത്യം.
അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിടും. തേക്കടി മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള ഗേറ്റിലൂടെയാണ് അരിക്കൊമ്പനെ കൊണ്ടുപോയത്. കുമളി പഞ്ചായത്തിൽ ഞായറാഴ്ച രാവിലെ 7വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പഞ്ചായത്തിൽ വൈദ്യുതിബന്ധം വിച്ഛേദിക്കുമെന്ന് മുന്നറിയിപ്പുണ്ട്.