Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews67കാരിയെ വീടുകയറിയാക്രമിച്ച ശേഷം സ്വർണാഭരണങ്ങൾ കവർന്ന അയൽക്കാരി അറസ്റ്റിൽ

67കാരിയെ വീടുകയറിയാക്രമിച്ച ശേഷം സ്വർണാഭരണങ്ങൾ കവർന്ന അയൽക്കാരി അറസ്റ്റിൽ

കുട്ടനാട്: 67കാരിയെ വീടുകയറിയാക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം സ്വർണാഭരണങ്ങൾ കവർന്ന അയൽക്കാരി അറസ്റ്റിൽ. ചമ്പക്കുളം പുന്നക്കുന്നത്തുശ്ശേരി ചാലുമാട്ടുതറ വീട്ടിൽ അമ്മിണിഗോപിയെ വെട്ടിപ്പരിക്കേൽപ്പിച്ചാണ് ആഭരണങ്ങൾ കവർന്നത്. പ്രതിയായ അയൽവാസി കുറ്റിച്ചിറ വീട്ടിൽ മേഴ്‌സിയെയാണ് (58) പൊലീസ് സംഭവത്തിൽ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വെെകുന്നേരമായിരുന്നു സംഭവം.

മറ്റാരുമില്ലാത്ത സമയത്താണ് അമ്മിണിയുടെ വീട്ടിലെത്തി മേഴ്‌സി ആഭരണങ്ങൾ കവന്നത്. മേഴ്‌സി തടയാൻ ശ്രമിച്ചപ്പോൾ വെട്ടിപ്പരിക്കേൽപ്പിച്ച് ആഭരണങ്ങളുമായി പ്രതി കടക്കുകയായിരുന്നു എന്നാണ് പുളിങ്കുന്ന് പൊലീസ് പറഞ്ഞത്. അമ്മിണിയുടെ തലയിലും മുഖത്തിന്റെ വിവിധ ഭാഗങ്ങളിലുമായി പത്തിലധികം മുറിവുകളുണ്ടെന്ന് മകൻ മനോജ് പറഞ്ഞു.പരിക്കേറ്റ് കിടന്ന അമ്മിണിയെ അയൽവാസികളാണ് പുളിങ്കുന്ന് താലൂക്കാശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. മാല, മൂന്നു വള, കമ്മൽ എന്നിവയാണ് പ്രതി കവർന്നത്. സാമ്പത്തികബാദ്ധ്യതയാണ് മോഷണത്തിന് പ്രേരിപ്പിച്ചതെന്ന് മേഴ്‌സി പറഞ്ഞതായി പൊലീസ് പറഞ്ഞു. എന്നാൽ, മറ്റൊരാൾകൂടി സംഭവസമയത്ത് മേഴ്‌സിക്കൊപ്പമുണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments