Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഫാസ്‍ടാഗ് ഉപയോഗിച്ചുള്ള ടോൾ പിരിവിലൂടെ ദേശീയപാത അതോറിറ്റിക്ക് റെക്കോർഡ് വരുമാനം

ഫാസ്‍ടാഗ് ഉപയോഗിച്ചുള്ള ടോൾ പിരിവിലൂടെ ദേശീയപാത അതോറിറ്റിക്ക് റെക്കോർഡ് വരുമാനം

ഫാസ്‍ടാഗ് ഉപയോഗിച്ചുള്ള ടോൾ പിരിവിലൂടെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് റെക്കോർഡ് വരുമാനം. 200 കോടിയോളം രൂപയാണ് കഴിഞ്ഞ മാസം മാത്രം ദേശീയപാത അതോറിറ്റി നേടിയത്. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഇത് സംബന്ധിച്ച വാർത്ത നൽകിയിരുന്നു.

2021 ഫെബ്രുവരി മുതൽ എല്ലാ ദേശീയ പാതകളിലും എക്‌സ്പ്രസ് വേകളിലും റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് നടപ്പിലാക്കിയതിന് ശേഷമുള്ള എക്കാലത്തെയും ഉയർന്ന ടോൾ പിരിവാണ് കഴിഞ്ഞ മാസം ഒറ്റ ദിവസം കൊണ്ട് 200 കോടി രൂപ ലഭിച്ചതെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.

2023 ഏപ്രിൽ 29-നായിരുന്നു ഫാസ്‌ടാഗ് സംവിധാനത്തിലൂടെയുള്ള പ്രതിദിന ടോൾ പിരിവ് ചരിത്രപരമായ ഒരു നാഴികക്കല്ല് കൈവരിച്ചത്. ഏപ്രിൽ 29 ന് ടോൾ ഫീസായി 193.15 കോടി രൂപ പിരിച്ചതായി എൻഎച്ച്എഐ പ്രസ്‍താവനയിൽ അറിയിച്ചു. അതേ ദിവസം രേഖപ്പെടുത്തിയ മൊത്തം 1.16 കോടി ഇടപാടുകളിൽ നിന്നായാണ് ഈ തുക ലഭിച്ചത്.ദേശീയപാത അതോറിറ്റി (എന്‍എച്ച്എഐ)യുടെ കീഴിലുള്ള ഹൈവേകളിലും എക്‌സ്പ്രസ് ഹൈവേകളിലും ടോള്‍ പിരിവ് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് എല്ലാ വാഹനങ്ങള്‍ക്കും ഫാസ്ടാഗ് നിര്‍ബന്ധമാക്കിയത്. തുടര്‍ന്ന് ഫാസ്ടാഗ് ഉപയോഗിക്കുന്ന ടോള്‍ പ്ലാസകളുടെ എണ്ണം 770ല്‍ നിന്ന് 1,228 ആയി ഉയര്‍ന്നു. ഇതില്‍ 339 എണ്ണം സംസ്ഥാന ഏജന്‍സികള്‍ നടത്തുന്ന ടോള്‍ പ്ലാസകളാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments