ന്യൂഡൽഹി: കേന്ദ്രം വിലക്കിയതോടെ യുഎഇ യാത്ര ഉപേക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യമില്ലെന്ന് പറഞ്ഞാണ് കേന്ദ്രം സന്ദർശനം വിലക്കിയത്. അബുദാബി നിക്ഷേപ സംഗമത്തിൽ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രി കേന്ദ്രത്തിന്റെ അനുമതി തേടിയിരുന്നത്.
പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനും നിക്ഷേപ സംഗമത്തിലേക്ക് ക്ഷണമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ അനുമതി തേടിയുളള ഫയൽ വിദേശകാര്യ മന്ത്രി എ ജയശങ്കർ നേരിട്ടാണ് പരിശോധിച്ചത്. മെയ് എട്ട് മുതൽ പത്ത് വരെയാണ് അബുദാബി നിക്ഷേപ സംഗമം നടക്കുന്നത്. ഇതിലേക്ക് കേരളം ഉൾപ്പെടെയുളള സംസ്ഥാനങ്ങൾക്ക് യുഎഇ നേരിട്ട് ക്ഷണം നൽകിയതാണ് കേന്ദ്രത്തെ ചൊടിപ്പിച്ചത്.