Saturday, January 11, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews​ബ്രി​ജ്ഭൂ​ഷ​ൺ​ ​ശ​ര​ൺ​ ​സിം​ഗി​നെ​തി​രായി ഗുസ്തി താരങ്ങൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി

​ബ്രി​ജ്ഭൂ​ഷ​ൺ​ ​ശ​ര​ൺ​ ​സിം​ഗി​നെ​തി​രായി ഗുസ്തി താരങ്ങൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: ​ഗു​സ്‌​തി​ ​ഫെ​ഡ​റേ​ഷ​ൻ​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​ബ്രി​ജ്ഭൂ​ഷ​ൺ​ ​ശ​ര​ൺ​ ​സിം​ഗി​നെ​തി​രായി ഗുസ്തി താരങ്ങൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ബ്രിജ്ഭൂഷൺ ശരൺ സിംഗിനെതിരെയുളള ലൈംഗിക പീഡന പരാതിയിൽ ഡൽഹി പൊലീസ് ഒന്നും ചെയ്യുന്നില്ലെന്ന ഇരകളായ വനിത ഗുസ്‌തി താരങ്ങളുടെ പരാതിയാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്. എന്നാൽ പൊലീസ് കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് ഹെെക്കോടതിയെ സമീപിപ്പിക്കാം എന്നും കോടതി അറിയിച്ചു.

ഈ ഹർജിയിൻ മേലുള്ള നടപടി ക്രമങ്ങൾ നിർത്തിവെയ്ക്കുന്നു. ഈ കേസിൽ ഇനി ഗുസ്തി താരങ്ങൾക്ക് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ അത് മജിസ്ട്രേട്ടിനെയോ ഹെെക്കോടതി ജഡ്ജിയെയോ അറിയിക്കാം എന്നാണ് കോടതി അറിയിച്ചത്.ബ്രിജ്ഭൂഷൺ ശരൺ സിംഗിനെ അറസ്റ്റ് ചെയ്യണമെന്നും,​ ഗുസ്‌തി ഫെഡറേഷൻ ഓഫ് ഇന്ത്യ മേധാവി സ്ഥാനത്ത് നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് ഏപ്രിൽ ഇരുപത്തിമൂന്നിനാണ് ഗുസ്‌തി താരങ്ങൾ ജന്തർ മന്തറിൽ സമരം ആരംഭിച്ചത്.

ഇന്നലെ ഗു​സ്‌​തി​ ​താ​ര​ങ്ങ​ളും​ ​പൊ​ലീ​സും​ ​ത​മ്മി​ൽ​ ​ഡ​ൽ​ഹി​ ജന്തർ മന്തർ ​റോ​ഡി​ലെ​ ​സ​മ​ര​പ​ന്ത​ലി​ന് ​മു​ന്നി​ൽ​ ​കൈ​യ്യാ​ങ്ക​ളിയുണ്ടായി.​ ​മദ്യപിച്ചെത്തിയ പൊലീസുകാർ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നാണ് ഗുസ്തി താരങ്ങളുടെ ആരോപണം. ഉദ്യോഗസ്ഥർ തങ്ങളെ ഉന്തുകയും തള്ളുകയും ചെയ്‌തെന്നും താരങ്ങൾ കൂട്ടിച്ചേർത്തു. ‘ഞങ്ങൾ ക്രിമിനലുകളല്ല. എന്നാൽ പൊലീസുകാർ ഞങ്ങളോട് ക്രിമിനലുകളോടെന്നതുപോലെയാണ് പെരുമാറിയത്. ഞങ്ങളെ കൊല്ലണമെങ്കിൽ കൊല്ലൂ. പുരുഷന്മാരാണ് എന്നെ പിടിച്ച് തള്ളിയത്. വനിതാ പൊലീസുകാർ എവിടെ.’ഗുസ്തി താരം വിനേഷ് ഫോഗട്ട്‌ ചോദിച്ചു. ‘ഈ ദിനങ്ങൾക്ക് സാക്ഷികളാകാനാണോ ഞങ്ങൾ മെഡലുകൾ വാങ്ങിയത്’ എന്ന് വിനേഷ് വികാരനിർഭരമായി ചോദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com