Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസിഐയ്ക്കും സംഘത്തിനും നേരെ ആക്രമണം നടത്തിയ യുവ നടനും എഡിറ്ററും അറസ്റ്റിൽ

സിഐയ്ക്കും സംഘത്തിനും നേരെ ആക്രമണം നടത്തിയ യുവ നടനും എഡിറ്ററും അറസ്റ്റിൽ

കൊച്ചി: സിഐയ്ക്കും സംഘത്തിനും നേരെ ആക്രമണം നടത്തിയ യുവ നടനും എഡിറ്ററും അറസ്റ്റിൽ. തൃശൂർ സ്വദേശി സനൂപ്, പാലക്കാട് സ്വദേശി രാഹുൽ രാജ് എന്നിവരാണ് പിടിയിലായത്. കൊച്ചി നോർത്ത് സിഐയെയും സംഘത്തിനെയുമാണ് ആക്രമിച്ചത്.

ഇന്നലെ രാത്രിയാണ് സംഭവം. വാഹന പരിശോധനയ്ക്കിടെ ഇവർ സഞ്ചരിച്ച നാല് ബൈക്കുകൾ നോർത്ത് പൊലീസ് തടഞ്ഞിരുന്നു. പൊലീസ് ചോദിച്ച ചോദ്യങ്ങൾക്ക് ഇവർ ഉത്തരവും നൽകിയില്ല. വാഹനത്തിന് രേഖകളും ഇല്ലായിരുന്നു. ഇവർ പിന്നീട് സിഐ ഉൾപ്പെടെയുള്ളവർക്കെതിരെ തട്ടിക്കയറുകയും ആക്രമിക്കുകയുമായിരുന്നു.സംഘത്തിൽ എട്ടുപേരാണ് ഉണ്ടായിരുന്നത്.സനൂപ് മൂന്ന് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ദുൽഖർ സൽമാൻ നായകനായ ‘കിംഗ് ഒഫ് കൊത്ത’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഫോർട്ട് കൊച്ചിയിൽ എത്തിയതാണെന്നാണ് പൊലീസിനോട് പറഞ്ഞത്. പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരി ഉപയോഗം നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് പരിശോധന നടത്തുന്നതിനിടെയാണ് പൊലീസിന് നേരെ ആക്രമണമുണ്ടായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments