Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews2000 രൂപയുടെ നോട്ട് നിരസിച്ചു: പെട്രോൾ പമ്പ് ജീവനക്കാരനെതിരെ പൊലീസിൽ പരാതി

2000 രൂപയുടെ നോട്ട് നിരസിച്ചു: പെട്രോൾ പമ്പ് ജീവനക്കാരനെതിരെ പൊലീസിൽ പരാതി

ന്യൂഡൽഹി : 2000 രൂപയുടെ നോട്ട് നിരസിച്ച ഡൽഹിയിലെ സൗത്ത് എക്‌സ്‌റ്റൻഷൻ പാർട്ട്-1 ലെ പെട്രോൾ പമ്പ് ജീവനക്കാരനെതിരെ പൊലീസിൽ പരാതി. കോട്‌ല സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച പരാതി ലഭിച്ചത്.

‘‘സ്‌കൂട്ടറിൽ പെട്രോൾ നിറയ്ക്കാൻ സൗത്ത് എക്‌സ്‌റ്റൻഷൻ പാർട്ട്-1-ലെ പെട്രോൾ പമ്പിൽ പോയി. 400 രൂപയുടെ ബില്ലിന് 2000 രൂപയുടെ നോട്ട് നൽകിയെങ്കിലും പെട്രോൾ പമ്പിലെ ജീവനക്കാരൻ നോട്ട് സ്വീകരിച്ചില്ല.’’ – പരാതിക്കാരൻ പൊലീസിനോട് പറഞ്ഞു. പരാതി പരിശോധിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു.

മേയ് 19ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 2,000 രൂപയുടെ  നോട്ടുകൾ വിനിമയത്തിൽനിന്ന് പിൻവലിക്കാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഈ നോട്ടുകൾ അക്കൗണ്ടുകളിൽ നിക്ഷേപിക്കാനോ ബാങ്കുകളിൽ മാറ്റി വാങ്ങാനോ സെപ്റ്റംബർ 30 വരെയാണ് പൊതുജനങ്ങൾക്ക് സമയം നൽകിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments