കോഴിക്കോട്: ഹോട്ടലുടമയുടെ കൊലപാതകത്തിൽ താൻ നിരപരാധിയെന്ന് ഫർഹാന. കൊലപാതകം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേർന്നാണ്. കൃത്യം നടക്കുമ്പോൾ മുറിയിലുണ്ടായിരുന്നു എന്നും എന്നാൽ ഹണി ട്രാപ്പായിരുന്നില്ലെന്നും ഫർഹാന പറഞ്ഞു.ഷിബിലിയും സിദ്ദിഖും തമ്മിൽ തർക്കമുണ്ടായി എന്നും ഫർഹാന മാധ്യമങ്ങളോട് പറഞ്ഞു. ചെര്‍പ്പുളശ്ശേരി ചളവറയിലെ വീട്ടില്‍ തെളിവെടുപ്പ് കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു ഫര്‍ഹാനയുടെ പ്രതികരണം.
ഷിബിലിയും സിദ്ധീഖും തമ്മിൽ തർക്കമുണ്ടായി. താൻ ആരേയും കൊന്നിട്ടില്ല. ഇതിന്റെ കൂടെ നിന്നു എന്നത് ശരിയാണ്. തർക്കം നടക്കുമ്പോൾ മുറിയിലുണ്ടായിരുന്നു. ഹണിട്രാപ്പ് എന്നത് പച്ചക്കള്ളമാണ്. സിദ്ധീഖിന‍്റെ കയ്യിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും. ഇത് ഷിബിലിയുടെ പ്ലാൻ ആയിരുന്നുവെന്നും ഫർഹാന പറഞ്ഞു.അതേസമയം, ചെറുതുരുത്തിയിലെ തെളിവെടുപ്പിൽ കിണറ്റിൽ നിന്നും സിദ്ധിഖിന്റെ ഒരു ചെക്ക് ബുക്കും എടിഎം കാർഡും കണ്ടെത്തി. ഷിബിലിയാണ് വെള്ളമില്ലാത്ത കിണറ്റിലേക്ക് ഇവ വലിച്ചെറിഞ്ഞിരുന്നത്.നേരത്തെ തിരൂർ കോടതി ഷിബിലിയെയും ഫർഹാനയെയും അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. കൊലപാതകം നടന്ന കോഴിക്കോട്ടെ ഹോട്ടൽ, പ്രതികൾ സാമഗ്രികൾ വാങ്ങിയ കോഴിക്കോട്ടെ കടകൾ, മൃതദേഹം കഷ്ണങ്ങളാക്കി വലിച്ചെറിഞ്ഞ പാലക്കാട് അട്ടപ്പാടിയിലെ ചുരം എന്നിവിടങ്ങളിലാണ് ഇനി പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുപോകേണ്ടത്.