Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഗുരുവായൂരില്‍ ലോഡ്ജ് മുറിയില്‍ രണ്ടു കുട്ടികൾ മരിച്ചനിലയിൽ

ഗുരുവായൂരില്‍ ലോഡ്ജ് മുറിയില്‍ രണ്ടു കുട്ടികൾ മരിച്ചനിലയിൽ

തൃശൂർ : ഗുരുവായൂരില്‍ ലോഡ്ജ് മുറിയില്‍ രണ്ടു കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തി. 14, 8 വയസ്സ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള കുട്ടികളുടെ പിതാവിനെ ആശുപത്രിയിലേക്കു മാറ്റി. മക്കളെ കൊലപ്പെടുത്തയശേഷം പിതാവ് ജീവനൊടുക്കാന്‍ ശ്രമിച്ചതാകാമെന്ന് പോലീസ് അറിയിച്ചു.ലോഡ്ജില്‍ നല്‍കിയ തിരിച്ചറിയൽ രേഖ പ്രകാരം വയനാട് സുൽത്താൻ ബത്തേരി സ്വദേശി ചന്ദ്രശേഖരനും മക്കളുമാണ് മുറിയെടുത്തിരിക്കുന്നത്.

ഇന്നലെ രാത്രി 10.30നാണ് ഇവർ ഗുരുവായൂര്‍ പടിഞ്ഞാറേ നടയിലുള്ള ലോഡ്ജിലെത്തിയത്. കുട്ടികളിൽ ഒരാൾ തൂങ്ങിമരിച്ച നിലയിലും മറ്റൊരാൾ മരിച്ചുകിടക്കുന്ന നിലയിലുമായിരുന്നു. ചന്ദ്രശേഖരനെ കൈ ഞരമ്പ് മുറിച്ചനിലയില്‍ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.മുറി തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട ലോഡ്ജിലെ ജീവനക്കാർ പോലീസിനെ വിവരമറിയിച്ച് പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ ഗുരുവായൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments