Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസഹോദരിയെ ശല്യപ്പെടുത്തിയത് ചോദ്യംചെയ്ത പത്താം ക്ലാസുകാര‌നെ പെട്രോളൊഴിച്ച് കത്തിച്ചുകൊന്നു

സഹോദരിയെ ശല്യപ്പെടുത്തിയത് ചോദ്യംചെയ്ത പത്താം ക്ലാസുകാര‌നെ പെട്രോളൊഴിച്ച് കത്തിച്ചുകൊന്നു

ഗുണ്ടൂർ ∙ ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ പത്താം ക്ലാസ് വിദ്യാർഥിയെ അക്രമികൾ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി. ബാപാറ്റ്‌ല ജില്ലയിൽ വെള്ളിയാഴ്ചയുണ്ടായ ദാരുണ സംഭവത്തിൽ യു.അമർനാഥ് (15) ആണ് കൊല്ലപ്പെട്ടത്. ട്യൂഷൻ ക്ലാസിലേക്കു പോകുമ്പോൾ ആക്രമികൾ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ഗുണ്ടൂരിലെ സർക്കാർ ആശുപത്രിയിൽ കുട്ടിയെ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമർനാഥ് സൈക്കിളിൽ ട്യൂഷനു പോകുമ്പോൾ ഒരു സംഘമാളുകൾ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. വിദ്യാർഥിയുടെ നിലവിളി കേട്ട് എത്തിയവരാണ് ആശുപത്രിയിൽ എത്തിച്ചത്. തന്നെ ആക്രമിച്ചവരുടെ പേരുകൾ അമർനാഥ് പറഞ്ഞത് മരണമൊഴിയായി പൊലീസ് രേഖപ്പെടുത്തി.

അമർനാഥിന്റെ സഹോദരിയെ ശല്യപ്പെടുത്തിയിരുന്ന വെങ്കടേശ്വർ (21) എന്നയാളാണ് കൊലപാതകത്തിന്റെ ഉത്തരവാദിയെന്ന് കുടുംബം ആരോപിച്ചു. സഹോദരിയെ ശല്യം ചെയ്ത ഇയാളെ അമർനാഥ് തള്ളിമാറ്റിയിരുന്നു. സഹോദരി പഠിക്കുന്ന കോളജിന്റെ പരിസരത്ത് ഇയാൾ ചുറ്റിക്കറങ്ങുന്നത് അമർനാഥ് ചോദ്യം ചെയ്തിരുന്നെന്നും കുടുംബം‌ വെളിപ്പെടുത്തി. കേസ് റജിസ്റ്റർ ചെയ്ത് പ്രതികൾക്കായി അന്വേഷണം തുടങ്ങിയെന്നു പൊലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments