Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎം.വി.ഗോവിന്ദൻ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് കെ.സുരേന്ദ്രൻ

എം.വി.ഗോവിന്ദൻ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മാധ്യമങ്ങൾ ഞങ്ങൾക്ക് ഇഷ്ടമുള്ളത് മാത്രം റിപ്പോർട്ട് ചെയ്താൽ മതിയെന്നാണ് സിപിഎമ്മിന്റെ നിലപാട്. അടിയന്തരാവസ്ഥയെ അനുകരിക്കുകയാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ എന്നും സുരേന്ദ്രൻ പറഞ്ഞു.

സിപിഎമ്മിന്റെ ഫാഷിസ്റ്റ് ഭരണകൂടത്തിന് ഇരയാവുന്ന മാധ്യമപ്രവർത്തകർക്കു വേണ്ടി ബിജെപി ശബ്ദിക്കും. ഇത് ക്യൂബയോ ചൈനയോ അല്ല കേരളമാണെന്ന് ഗോവിന്ദൻ മനസ്സിലാക്കണം. ഭീഷണിക്ക് മുൻപിൽ ഇവിടുത്തെ ജനങ്ങൾ മുട്ടുമടക്കില്ല. തുടർഭരണം എന്നത് എന്തും ചെയ്യാനുള്ള ലൈസൻസല്ല. അഴിമതിയും കെടുകാര്യസ്ഥതയും മറയ്ക്കാനാണ് സിപിഎം മാധ്യമങ്ങളോട് കുതിര കയറുന്നത്.

ജനങ്ങൾ എല്ലാം മനസ്സിലാക്കി കഴിഞ്ഞു. എസ്എഫ്ഐ നടത്തുന്ന തട്ടിപ്പുകൾക്കെതിരെ കോൺഗ്രസിന്റെ യുവജന-വിദ്യാർഥി സംഘടനകൾ സമരം ചെയ്യാത്തത് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ്. എബിവിപിയും യുവമോർച്ചയും മാത്രമാണ് സർക്കാർ സ്പോൺസേർഡ് എസ്എഫ്ഐ തട്ടിപ്പിനെതിരെ തെരുവിൽ സമരം ചെയ്യുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments