Saturday, November 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകന്നഡ നടൻ സൂരജ് കുമാറിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്

കന്നഡ നടൻ സൂരജ് കുമാറിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്

ബംഗളൂരു: കന്നഡ നടൻ ധ്രുവൻ എന്നറിയപ്പെടുന്ന സൂരജ് കുമാറിന് (24) വാഹനാപകടത്തിൽ ഗുരുതര പരിക്ക്. ജൂൺ 24ന് ബേഗൂരിനടുത്ത് മെെസൂരു- ഗുണ്ട്ലൂപ്പർ ഹെെവേയിൽ ബെെക്കിൽ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തിൽ വലതുകാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. സൂരജിന്റെ വലതു കാൽ മുറിച്ചുമാറ്റിയതായാണ് റിപ്പോർട്ട്.

ശനിയാഴ്ച വെെകിട്ട് നാല് മണിയോടെയാണ് അപകടം നടന്നത്. മെെസൂരിൽ നിന്ന് ഊട്ടിയിലേയ്ക്ക് ബെെക്കിൽ പോകുന്നതിനിടെ ട്രാക്ടറിനെ മറികടക്കാൻ ശ്രമിക്കുകയും നിയന്ത്രണം വിട്ട് വണ്ടി ടിപ്പ‌‌ർ ലോറിയിൽ ഇടിക്കുകയുമായിരുന്നു. സൂരജിനെ ഉടൻ തന്നെ മെെസൂരിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തിന്റെ ജീവൻ രക്ഷിക്കാൻ വലതു കാൽ മുട്ടിന് താഴെ മുറിച്ചുമാറ്റുകയായിരുന്നു. ചലച്ചിത്ര നിർമാതാവ് എസ് ശ്രീനിവാസന്റെ മകനാണ് സൂരജ്. അന്തരിച്ച കന്നഡ താരം രാജ്കുമാറിന്റെ ഭാര്യ പാർവതിയമ്മയുടെ അനന്തരവനും കൂടിയാണ് താരം.

അനൂപ് ആന്റണി സംവിധാനം ചെയ്ത ‘ഭഗവാൻ ശ്രീകൃഷ്ണ പരമാത്മ’ എന്ന ചിത്രത്തിലൂടെയാണ് സൂരജ് അരങ്ങേറ്റം കുറിക്കേണ്ടിയിരുന്നത്. കന്നഡ താരം ദർശൻ ചിത്രം ലോഞ്ച് ചെയ്തെങ്കിലും പിന്നീട് ചില കാരണങ്ങളാൽ അത് മാറ്റിവച്ചു. ‘രഥം’ എന്ന പേരിൽ മറ്റൊരു സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുകയായിരുന്നു താരം. പ്രിയ പ്രകാശ് വാര്യരുമായി ഇതുവരെ പേരിട്ടിട്ടില്ലാത്ത ഒരു പ്രോജക്റ്റിലും സൂരജ് ഒപ്പുവച്ചിട്ടുണ്ട്. എന്നാൽ ചിത്രത്തിന്റെ മറ്റ് വിവങ്ങൾ പുറത്ത് വന്നിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments