Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമുതലയെ വിവാഹം കഴിച്ച് മേയർ

മുതലയെ വിവാഹം കഴിച്ച് മേയർ

മുതലയെ വിവാഹം കഴിച്ച് മെക്‌സിക്കൻ മേയർ. മെക്‌സിക്കോയിലെ സാൻ പെഡ്രോ ഹുവാമേലൂലയിലെ മേയർ വിക്ടർ ഹ്യൂഗോ സോസയാണ് അലിസിയ അഡ്രിയാന എന്ന് പേരുള്ള പെൺ മുതലയെ വിവാഹം ചെയ്തത്. വെളളിയാഴ്ച ഒസാക്കയിലെ വടക്കൻ പ്രദേശത്തെ ടൗൺഹാളിലായിരുന്നു വിവാഹം. മാമോദീസ മുക്കിയതിന് ശേഷമായിരുന്നു മുതലയുമായുള്ള വിവാഹം. ‘പ്രണയമില്ലാതെ ആര്‍ക്കും പരസ്പരം വിവാഹം കഴിക്കാന്‍ സാധിക്കില്ല. ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നു. അതാണ് പ്രധാനം.’ എന്നാണ് വിവാഹ ശേഷം മേയര്‍ പറഞ്ഞത്.

മുതല വധുവിനെ രാജകുമാരി എന്നാണ് ഇവിടെയുള്ള ആളുകള്‍ വിളിക്കുന്നത്. ഓരോ വർഷവും മേയർ ഓരോ പുതിയ മുതലയെ വിവാഹം കഴിക്കണമെന്നതാണ് ഇവിടത്തെ ആചാരം. വെള്ള വിവാഹ വസ്ത്രത്തിന് മുകളിൽ വിവിധ വർണങ്ങളുള്ള വസ്ത്രം ധരിപ്പിച്ച് വളരെ ആഘോഷപൂർവം സംഗീതത്തിന്റെ അകമ്പടിയോടെയാണ് മുതലയെ ജനങ്ങൾ വിവാഹത്തിനെത്തിച്ചത്. മുതലയുടെ വായും കൈയും റിബണ്‍ കൊണ്ട് കെട്ടിയിരുന്നു.

മുതലയെ വിവാഹം കഴിക്കുകയെന്നത് പരമ്പരാഗത മെക്‌സിക്കൻ ആചാരമാണ്. ജനങ്ങള്‍ക്ക് ഭാഗ്യം വരാനാണ് ഇത്തരത്തില്‍ മുതലയെ വിവാഹം കഴിക്കുന്നത്. മത്സ്യബന്ധനം പ്രധാന തൊഴിലായ ഇവിടുത്തുകാർ ഇങ്ങനെ വിവാഹം ചെയ്താൽ കടലിൽ ചാകരയുണ്ടാവുമെന്നാണ് വിശ്വസിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments