Friday, January 10, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ

കൊച്ചി: കനത്ത മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. അംഗനവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് കളക്ടര്‍ അറിയിച്ചു.

ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച എറണാകുളത്ത് രാവിലെ മുതൽ മഴ ശക്തമായെങ്കിലും വൈകീട്ടോടെ ഏതാനും മണിക്കൂറുകളായി മഴയ്ക്ക് അല്പം കുറവുണ്ട്. ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പിന്‍റെ സാഹചര്യത്തിൽ വിവിധ വകുപ്പുകൾക്കും പൊതുജനങ്ങൾക്കും ജില്ല ഭരണകൂടം ജാഗ്രത നിർദ്ദേശം നൽകി. താലൂക്ക് ഓഫീസുകളിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നതിനും അടിയന്തരമായി സ്ക്വാഡ് രൂപീകരിച്ച് പ്രവർത്തനങ്ങൾ തുടങ്ങാനും തഹസിൽദാർമാർക്ക് നിർദ്ദേശം നൽകി. ക്വാറി പ്രവർത്തനങ്ങൾ മഴ മാറിയതിന് ശേഷം 24 മണിക്കൂറു കഴിയുന്നത് വരെ നിർത്തി വെക്കണം.ഉരുൾപൊട്ടൽ ഭീഷണി തുടരുന്ന മേഖലയിലുള്ളവരോട് മാറി താമസിക്കാനും നിർദ്ദേശം നൽകി. ചെല്ലാനം മേഖലയിൽ ടെട്രാപോഡ് കടൽഭിത്തി വന്നതിനാൽ കാര്യമായ പ്രശ്നങ്ങളില്ല. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com