Monday, November 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിക്ക് മേല്‍ മരം ഒടിഞ്ഞു വീണു

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിക്ക് മേല്‍ മരം ഒടിഞ്ഞു വീണു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിക്ക് മേല്‍ മരം ഒടിഞ്ഞു വീണു. കന്റോണ്‍മെന്റ് ഹൗസിന് മുകളിലാണ് മരം വീണ് അപകടമുണ്ടായത്. യുഡിഎഫ് യോഗം നടക്കുന്ന മുറിയുടെ മുകളിലേക്കാണ് മരം വീണത്.5.30നായിരുന്നു സംഭവം. അപകടത്തില്‍ ആളപായമില്ല. കാറ്റില്‍ മരം ഒടിഞ്ഞു വീഴുകയായിരുന്നു.അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഇടുക്കി ജില്ലയില്‍ റെഡ് അലേര്‍ട്ടാണ്. ഇടുക്കിയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി തീവ്രമഴക്ക് സാധ്യതയുളളതായാണ് പ്രവചനം. 11 ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തുടരും.

നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ അതിശക്ത മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കണ്ണൂരിലെയും കോഴിക്കോട്ടെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്.വ്യാപകമായി പെയ്യുന്ന മഴയില്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും റിപ്പോര്‍ട്ട് ചെയ്തു. ഏത് സാഹചര്യവും നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments