Sunday, November 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകുട്ടികളാകുന്നില്ലേയെന്ന് നിരന്തരം ചോദിച്ച് ശല്യപ്പെടുത്തിയ അയൽവാസികളെ ചുറ്റിക കൊണ്ട് അടിച്ചു കൊന്ന് 46 കാരൻ

കുട്ടികളാകുന്നില്ലേയെന്ന് നിരന്തരം ചോദിച്ച് ശല്യപ്പെടുത്തിയ അയൽവാസികളെ ചുറ്റിക കൊണ്ട് അടിച്ചു കൊന്ന് 46 കാരൻ

ലുധിയാന: കുട്ടികളാകുന്നില്ലേയെന്ന് നിരന്തരം ചോദിച്ച് ശല്യപ്പെടുത്തിയ അയൽവാസികളെ ചുറ്റിക കൊണ്ട് അടിച്ചു കൊന്ന് 46 കാരൻ. പഞ്ചാബിലെ ലുധിയാനയിലുള്ള റോബിൻ എന്ന മുന്നയാണ് വയോധികരായ മൂന്ന് അയൽവാസികളെ കൊലപ്പെടുത്തിയത്.ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രിയായിരുന്നു സംഭവം. വെള്ളിയാഴ്ച്ചയാണ് കൊലപാതകം പുറത്തറിയുന്നത്. റോബിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ അയൽവാസികളായ സ്ത്രീയും അവരുടെ ഭർത്താവും അമ്മായിയമ്മയുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് കമ്മീഷണർ മൻദീപ് സിംഗ് സിദ്ദു സ്ഥിരീകരിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.സുരീന്ദർ കൗർ (70), ചമൻ ലാൽ(75), ചമൻ ലാലിന്റെ 90 വയസ്സുള്ള അമ്മ സുർജീത് കൗർഎന്നിവരാണ് മരിച്ചത്.

ഓട്ടോറിക്ഷ ഡ്രൈവറാണ് റോബിൻ. വിവാഹം കഴിഞ്ഞ് മൂന്ന് വർഷമായിട്ടും ഇയാൾക്കും ഭാര്യയ്ക്കും കുട്ടികളുണ്ടായിരുന്നില്ല. കുട്ടികൾ വേണമെന്നും ചികിത്സ നടത്തണമെന്നും അയൽവീട്ടിലെ കുടുംബം നിരന്തരം റോബിനോട് ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു.ഭാര്യയുടെ മുന്നിൽ വെച്ച് കൗർ ഇത് വീണ്ടും പറഞ്ഞതോടെ റോബിൻ പ്രകോപിതനായി. ഇതോടെ ഇവരുടെ വീട്ടിലെത്തി ചുറ്റിക കൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു.

കൊലപാതകത്തിനു ശേഷം അപകട മരണമാണെന്ന് വരുത്തി തീർക്കാൻ ഇയാൾ ശ്രമിച്ചതായും പൊലീസ് പറയുന്നു. ഇതിനായി അടുക്കളയിലെ ഗ്യാസ് സിലിണ്ടർ തുറന്ന് തീയിട്ട് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു.വെള്ളിയാഴ്ച്ച രാവിലെ പാൽക്കാരൻ എത്തിയപ്പോഴാണ് കൊലപാതകം പുറംലോകം അറിഞ്ഞത്. കഴിഞ്ഞ ദിവസവും വീട്ടിൽ ആളനക്കമുണ്ടായിരുന്നില്ലെന്ന് പാൽക്കാരനാണ് അയൽക്കാരെ അറിയിച്ചത്. ഇതോടെ നടത്തിയ പരിശോധനയിലാണ് മൂന്ന് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.പൊലീസ് അയൽവാസികളെ ചോദ്യം ചെയ്തപ്പോൾ കൂട്ടത്തിൽ റോബിനും ഉണ്ടായിരുന്നില്ല. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. തനിക്കൊപ്പം ഭാര്യയേയും അറസ്റ്റ് ചെയ്യണമെന്നും താൻ ജയിലിലായാൽ ഭാര്യ തനിച്ചാകുമെന്നുമായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments