Friday, November 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകേന്ദ്രത്തിന്റെ ഭാരത് അരിയെ വെല്ലാൻ കേരളത്തിന്റെ കെ റൈസ് വിപണിയിലേക്ക്

കേന്ദ്രത്തിന്റെ ഭാരത് അരിയെ വെല്ലാൻ കേരളത്തിന്റെ കെ റൈസ് വിപണിയിലേക്ക്

സപ്ലൈകോയിലെ പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. പൊതുമേഖല സ്ഥാപനമെന്ന നിലയിൽ സപ്ലൈകോയെ സംരക്ഷക്കെണ്ട ചുമതല എല്ലാവർക്കുമുണ്ട്. ഉടൻ സാധനങ്ങൾ സപ്ലൈകോയിൽ എത്തി തുടങ്ങുമെന്നും മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി.

ശബരി കെ റൈസ് വിതരണം ഈ മാസം 12 മുതൽ ആരംഭിച്ചേക്കുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ ഭാരത് അരിയെ വെല്ലാൻ കേരളത്തിന്റെ കെ റൈസ് വിപണിയിലേക്ക് എത്തും. സപ്ലൈകോ വഴിയാണ് വിതരണം നടത്തുക. ജയ അരി 29 രൂപ, കുറുവ അരി 30 രൂപ, മട്ട അരി 30 രൂപ എന്നിങ്ങനെയാകും വില നിരക്ക്. ഒരു കാർഡിന് 5 കിലോ അരി ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.റേഷൻ കാർഡ് മസ്റ്ററിങ് തുടങ്ങിയതിനു ശേഷമാണ് റേഷൻ വിതരണത്തിൽ ഭാഗികമായ തടസ്സം നേരിട്ടത് എന്ന് മന്ത്രി പറഞ്ഞുൽ. സംസ്ഥാനത്തെ റേഷൻ കാർഡ് മസ്റ്ററിംഗ് തൽക്കാലം നിർത്തിയതായി മന്ത്രി അറിയിച്ചു.

വർക്ക് ലോഡ് കൂടുതലായത് കൊണ്ടാണ് നിർത്തിവെച്ചത്. ഇന്ന് മുതൽ പത്താം തീയതിവരെ മസ്റ്ററിങ് ഇല്ല. ഈ മാസം 15, 16, 17 തീയതികളിൽ റേഷൻ കടകൾ പ്രവർത്തിക്കില്ല. ഈ ദിവസങ്ങളിൽ മസ്റ്ററിംഗ് പ്രവർത്തികൾ പൂർത്തിയാക്കും. റേഷൻ കടകൾക്ക് സമീപത്തുള്ള കേന്ദ്രങ്ങളിലാണ് മസ്റ്ററിംഗ് നടത്തുക. സപ്ലൈകോയിൽ അടുത്താഴ്ചയോടു കൂടി എല്ലാം സബ്സിഡി സാധനങ്ങളും എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.ചെറുപയർ അടക്കമുള്ള സാധനങ്ങൾ സപ്ലൈകോയുടെ ഗോഡൗണുകളിലേക്ക് എത്തി. ശബരി കെ റൈസ് എന്ന പേരിൽ അരിവിതരണം ചെയ്യും.നിലവിൽ വിതരണം ചെയ്യുന്ന പത്ത് കിലോ അരിയുടെ ഭാഗമായി തന്നെയാണ് കെ റൈസ് വിതരണവും. ഉച്ച ഭക്ഷണത്തെ ലക്ഷ്യമിട്ടാണ് അരിയുടെ വിതരണം.നേരത്തെ തന്നെ റേഷൻ വ്യാപാരി പണിമുടക്കിൽ നിന്ന് പിൻമാറാൻ ആവശ്യപെട്ടിരുന്നുവെന്നും മന്ത്രി പറഞ്ഞു.സർക്കാറിന് ചെയ്യാൻ കഴിയുന്ന എല്ലാ സഹായവും ഉറപ്പ് നൽകിയിരുന്നുസംഘടനകൾ പിൻമാറണം എന്നും മന്ത്രി ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments