ഉത്തരേന്ത്യയില്‍ മഴക്കെടുതിയില്‍ 39 മരണം. ഹിമാചൽ പ്രദേശിൽ 20 പേർക്കാണ് ജീവൻ നഷ്ടമായത്. നാല് സംസ്ഥാനങ്ങളിലായി 39 എൻഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചു. ഡൽഹിയിൽ അപകടനിലയിലെത്തിയ യമുന നദിക്കരയിൽ ജാഗ്രതാനിർദേശം നൽകി.
206 മീറ്ററെത്തിയാൽ തീരപ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിക്കും. അന്‍പതിലേറെ യന്ത്രവൽകൃത ബോട്ടുകൾ തയാറാക്കി നിർത്തി. ഡൽഹിയിൽ നഴ്സറി മുതൽ അഞ്ചാം ക്ലാസ് വരെ സ്കൂളുകൾക്ക് അവധിയാണ്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകം. കോർപ്പറേഷന് കീഴിലുള്ള മുഴുവൻ സ്കൂളുകൾക്കും അവധിയുണ്ട്. ഹിമാചൽപ്രദേശിലും ഉത്തരാഖണ്ഡിലും പഞ്ചാബിലും ജാഗ്രത തുടരണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പഞ്ചാബിൽ മൂന്നുദിവസംകൂടി എല്ലാ സ്കൂളുകൾക്കും അവധി നൽകി. ഹിമാചലിൽ പ്രളയത്തിലകപ്പെട്ട തൃശൂർ മെഡിക്കൽ കോളജിലെ സംഘത്തെ കസോളിലെ ഹോട്ടലിൽ എത്തിച്ചതായി മുഖ്യമന്ത്രി സുഖ് വീന്ദർ സിങ് സുഖു കെ.സി.വേണുഗോപാലിനെ അറിയിച്ചു.