Sunday, January 12, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബ്രിജ്​ ഭൂഷൺ ശരൺ സിങ്​ ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്ന് പൊലീസ് കുറ്റപത്രം

ബ്രിജ്​ ഭൂഷൺ ശരൺ സിങ്​ ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്ന് പൊലീസ് കുറ്റപത്രം

ന്യൂഡൽഹി: വനിത ഗുസ്തി താരങ്ങൾക്കെതിരെ ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ്​ ഭൂഷൺ ശരൺ സിങ്​ ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്നും ​ കേസില്‍ വിചാരണ നേരിടണമെന്നും ഡല്‍ഹി പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ഒരു താരം തുടര്‍ച്ചയായി അതിക്രമം നേരിടേണ്ടി വന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.കേസിൽ 108 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി.

ഇതിൽ 15 പേര്‍ പരിശീലകരാണ്​. അന്വേഷണത്തിനിടെ റഫറിമാര്‍ ഗുസ്തി താരങ്ങളുടെ ആരോപണങ്ങള്‍ ശരിവച്ചു. കേസില്‍ ബ്രിജ് ഭൂഷണേയും സാക്ഷികളെയും വിസ്തരിക്കണമെന്നും ശിക്ഷിക്കണമെന്നും ഡല്‍ഹി പോലീസ് കോടതിയോട് അഭ്യർഥിച്ചു. ആരോപണങ്ങളെല്ലാം ബ്രിജ് ഭൂഷണ്‍ നിഷേധിച്ചതായി കുറ്റപത്രത്തിലുണ്ട്.ആറു വനിത ഗുസ്തി താരങ്ങളുടെ പരാതിയിൽ ഡൽഹി കൊണാട്ട്​​പ്ലേസ്​ പൊലീസ്​ സ്​റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ജൂൺ 15നാണ്​ 1,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്​. നിരവധി തെളിവുകള്‍ കണ്ടെത്തിയതായും ബ്രിജ്​ ഭൂഷൺ ജൂലൈ 18ന്​ നേരിട്ട്​ ഹാജരാകണമെന്നും ഡൽഹി റോസ്​ അവന്യു കോടതി നേരത്തെ നിർദേശം നൽകിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com