Friday, October 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതൃശൂർ റെയിൽവേ സ്റ്റേഷനിൽ ചൈൽഡ് ലൈൻ പ്രവർത്തകരെ ആക്രമിച്ച ശേഷം പെൺകുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോയി

തൃശൂർ റെയിൽവേ സ്റ്റേഷനിൽ ചൈൽഡ് ലൈൻ പ്രവർത്തകരെ ആക്രമിച്ച ശേഷം പെൺകുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോയി

തൃശൂർ : തൃശൂർ റെയിൽവേ സ്റ്റേഷനിൽ ചൈൽഡ് ലൈൻ പ്രവർത്തകരെ ആക്രമിച്ച ശേഷം പെൺകുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോയി. ഇന്നുച്ചയ്ക്കാണ് നാടകീയ സംഭവങ്ങളുടെ തുടക്കം.

ഛത്തിസ് ഗഢ് സ്വദേശികളായ പെൺകുട്ടിയെയും യുവാവിനെയും റെയിൽവേ സ്റ്റേഷനിൽ സംശയകരമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് ചൈൽഡ് ലൈൻ അംഗങ്ങൾ കാര്യങ്ങൾ ചോദിക്കാൻ സ്റ്റേഷനിലെ ഓഫീസിലേക്ക് ഇവരെ കൂട്ടിക്കൊണ്ടു വരികയായിരുന്നു. പെൺകുട്ടിയോട് സംസാരിക്കുന്ന സമയത്ത് യുവാവ് പൊട്ടിച്ച ബിയർ കുപ്പി ചൈൽഡ് ലൈൻ അംഗങ്ങളുടെ കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തുകയും പെൺകുട്ടിയുമായി രക്ഷപ്പെടുകയുമായിരുന്നുവെന്ന് അധികൃതർ പറയുന്നു.

റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ട്രെയിനിൽ പെൺകുട്ടിക്കൊപ്പം യുവാവ് ചാടിക്കയറിയെങ്കിലും യാത്രക്കാർ അപായച്ചങ്ങല വലിച്ചതോടെ ട്രെയിൻ നിന്നു. പിന്നീട് ചുമട്ടുതൊഴിലാളികളും പൊലീസും തടയാൻ ശ്രമിച്ചെങ്കിലും ഇരുവരും രക്ഷപ്പെട്ടു. ഇവർക്കായി റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments