Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഉമ്മൻചാണ്ടിയുടെ മൃതദേഹം വിലാപയാത്രയായി സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലെത്തിച്ചു

ഉമ്മൻചാണ്ടിയുടെ മൃതദേഹം വിലാപയാത്രയായി സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലെത്തിച്ചു

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹം അദ്ദേഹത്തിന്റെ ജഗതിയിലെ വസതിയായ പുതുപ്പള്ളി ഹൗസിൽ നിന്ന് വിലാപയാത്രയായി സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലെത്തിച്ചു. പുതുപ്പള്ളി ഹൗസിലെന്നതുപോലെ വൻ ജനാവലിയാണ് സെക്രട്ടേറിയറ്ര് പരിസരത്തും അദ്ദേഹത്തെ ഒരുനോക്ക് കാണാൻ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ദർബാർ ഹാളിൽ ഉമ്മൻചാണ്ടിയ്‌ക്ക് അന്തിമോപചാരമർപ്പിച്ചു. ഉമ്മൻചാണ്ടിയുടെ മരണത്തോടെ വലിയൊരദ്ധ്യായമാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി അനുസ്‌‌മരിച്ചു,

പ്രിയ നേതാവിനെ അവസാനമായി ഒരുനോക്കുകാണാൻ പതിനായിരങ്ങളാണ് ജഗതിയിലെ വീട്ടിലെത്തിയത്. വീട്ടിനുള്ളിലേക്ക് ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം എത്തിക്കുമ്പോൾ വികാരവായ്‌പ്പോടെ പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയാണ് എതിരേറ്റത്.പ്രിയ സഹപ്രവർത്തകന്റെ ശരീരം കണ്ട മുതിർന്ന കോൺഗ്രസ് നേതാക്കളായ എ.കെ ആന്റണി, വി.എം സുധീരൻ എന്നിവർ വിങ്ങിപ്പൊട്ടി.

ഉമ്മൻചാണ്ടിയുടെ മക്കളെ ചേർത്തുപിടിച്ച ആന്റണി അവരെ ആശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്. ശിവഗിരി മഠത്തിലെ സന്യാസിമാരും മുൻ മുഖ്യമന്ത്രിയ്ക്ക് ആദരാഞ്ജലികളപ്പിച്ചു.ജനബാഹുല്യം കാരണം പൊതുദർശന സമയം വൈകുകയാണ്. അഞ്ച് മണിയോടെയാണ് ദർബാർ ഹാളിൽ പൊതുദർശനം നിശ്ചയിച്ചിരുന്നത്. എന്നാൽ ഉമ്മൻചാണ്ടിയെ ഒരു നോക്ക് കാണാൻ ജനങ്ങൾ ഒഴുകിയെത്തിയതോടെയാണ് വൈകിയത്.ഇന്ന് പുലർച്ചെ 4.30ഓടെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഉമ്മൻചാണ്ടിയുടെ അന്ത്യം. ബംഗളൂരുവിൽ നിന്നും പ്രത്യേക വിമാനത്തിൽ രണ്ടരയോടെയാണ് മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്.

മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ നിരവധി പേരാണ് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ വിമാനത്താവളത്തിൽ എത്തിയത്. വൻ ജനാവലിയുടെ അകമ്പടിയോടെ മൃതദേഹം തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസിലെത്തിച്ചത്.ദർബാർ ഹാളിൽ നിന്നും അദ്ദേഹം തിരുവനന്തപുരത്തുള്ളപ്പോൾ പ്രാർത്ഥനയ്‌ക്കായി പോയിരുന്ന സെക്രട്ടേറിയറ്റിന് സമീപത്തുള്ള സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രലിലും പൊതുദർശനം ഉണ്ടാകും. ശേഷം, കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ പൊതുദർശനത്തിന് വയ്ക്കും. രാത്രി തിരുവനന്തപുരത്തെ വസതിയിലേയ്ക്കു തന്നെ മൃതദേഹം കൊണ്ടുപോകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments