Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsരാജ്യം മുഴുവൻ നാണ​ക്കേട് കൊണ്ട് തലകുനിക്കേണ്ട സംഭവം;മണിപ്പൂരിൽ കൂട്ടബലാത്സംഗ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് നിർമല സീതാരാമൻ

രാജ്യം മുഴുവൻ നാണ​ക്കേട് കൊണ്ട് തലകുനിക്കേണ്ട സംഭവം;മണിപ്പൂരിൽ കൂട്ടബലാത്സംഗ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് നിർമല സീതാരാമൻ

ന്യൂഡൽഹി: മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച് കൂട്ടബലാത്സംഗ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് ധനമന്ത്രി നിർമല സീതാരാമൻ. രാജ്യം മുഴുവൻ നാണ​ക്കേട് കൊണ്ട് തലകുനിക്കേണ്ട സംഭവമാണ് മണിപ്പൂരിലുണ്ടാ​യതെന്ന് നിർമല സീതാരാമൻ പറഞ്ഞു.ഗൗരവമുള്ളതും സെൻസിറ്റീവായതുമായ വിഷയമാണ് മണിപ്പൂരിലേതെന്ന് നിർമല പറഞ്ഞു.

കഴിഞ്ഞ ദിവസം പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ സംബന്ധിച്ച് പ്രസ്താവന നടത്തിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളും മണിപ്പൂരിൽ ദുരിതം അനുഭവിക്കുന്നുണ്ട്. പ്രതികളെ പിടിക്കാനുള്ള എല്ലാ ശ്രമവും നടത്തുന്നുണ്ടെന്നും നിർമല പറഞ്ഞു.

ഒരു സ്ത്രീക്കെതിരെയും നടക്കാൻ പാടില്ലാത്തതാണ് മണിപ്പൂരിലുണ്ടായതെന്ന് ബി.ജെ.പി എം.പി ഹേമമാലിനി പറഞ്ഞു. പാർലമെന്റിൽ ഇതുസംബന്ധിച്ച് ചർച്ച നടക്കും. പ്രധാനമന്ത്രിയും ഇക്കാര്യത്തിൽ പ്രസ്താവന നടത്തിയിട്ടുണ്ടെന്നും ഹേമമാലിനി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments