തിരുവനന്തപുരം: പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കാൻ കോൺഗ്രസിൽ ധാരണ. ഔദ്യോഗിക തീരുമാനം പിന്നീട് പ്രഖ്യാപിക്കും. കുടുംബത്തിന്റെ അഭിപ്രായം കൂടി കോൺഗ്രസ് നേതൃത്വം തേടിയേക്കും. നിലവിൽ യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ ദേശീയ ചെയർമാനാണ് ചാണ്ടി ഉമ്മൻ. പുതുപ്പള്ളിയിൽ പാർട്ടി ഘടകങ്ങൾ സജീവമാക്കാനും കോൺഗ്രസ് തീരുമാനിച്ചു. പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് ഉടൻ ഉണ്ടാകുമെന്നാണ് പാർട്ടി വിലയിരുത്തൽ. അടുത്ത കെപിസിസി ഭാരവാഹി യോഗത്തിൽ പുതുപ്പള്ളി തിരഞ്ഞെടുപ്പ് പ്രധാന ചർച്ചയാകും