Friday, January 10, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഡേറ്റിംഗ് ആപ്പിലൂടെ പരിചയം,ഹോട്ടലിലേക്ക് ക്ഷണിച്ചു കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് യുവതി

ഡേറ്റിംഗ് ആപ്പിലൂടെ പരിചയം,ഹോട്ടലിലേക്ക് ക്ഷണിച്ചു കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് യുവതി

ഗുരുഗ്രാം: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടയാളും, അയാളുടെ സുഹൃത്തും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയുമായി യുവതി. ഹരിയാനയിലെ ഗുരുഗ്രാമിൽ കഴിഞ്ഞ മാസം ഇരുപത്തിയൊൻപതിനായിരുന്നു സംഭവം.

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടയാൾ തന്നെ ഹോട്ടലിലേക്ക് ക്ഷണിച്ചു. അവിടെ ചെന്നപ്പോൾ അയാളുടെ സുഹൃത്തും ഉണ്ടായിരുന്നു. അവർ നൽകിയ ഭക്ഷണം കഴിച്ചതിന് പിന്നാലെ ബോധരഹിതയായി. തുടർന്ന് ഇരുവരും കൂട്ടബലാത്സംഗം ചെയ്യുകയും വീഡിയോ പകർത്തുകയും ചെയ്‌തെന്നാണ് യുവതിയുടെ പരാതി.ബോധം വന്നപ്പോൾ പ്രതികരിച്ചതോടെ നേരത്തെ പകർത്തിയ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com