Thursday, January 23, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്ന് യുവതിയെ ബലാത്‌സംഗത്തിനിരയാക്കി പലിശക്കാരൻ

കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്ന് യുവതിയെ ബലാത്‌സംഗത്തിനിരയാക്കി പലിശക്കാരൻ

പൂനെ: കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്ന് യുവതിയെ ബലാത്‌സംഗത്തിനിരയാക്കി പലിശക്കാരൻ. മഹാരാഷ്‌‌ട്രയിലെ പൂനെയിൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം. യുവതിയുടെ ഭർത്താവാണ് പണം പലിശയ്‌ക്ക് വാങ്ങിയിരുന്നത്. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നാണ് നിഷ്‌ഠൂരമായ സംഭവം അരങ്ങേറിയത്.

പ്രതിയെ അറസ്‌റ്റ് ചെയ‌്തതായി പൊലീസ് അറിയിച്ചു. ഭർത്താവിനെ കത്തി മുനയിൽ നിറുത്തിയാണ് ഭാര്യയെ പ്രതി പീഡിപ്പിച്ചത്. പീഡനദൃശ്യങ്ങൾ ഇയാൾ മൊബൈലിൽ പകർത്തുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ‌്തിരുന്നു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com