Friday, December 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപാകിസ്താനിൽ രാഷ്ട്രീയ പാർട്ടി യോഗത്തിൽ സ്ഫോടനം

പാകിസ്താനിൽ രാഷ്ട്രീയ പാർട്ടി യോഗത്തിൽ സ്ഫോടനം

ഇസ്ലാമാബാദ്: പാകിസ്താനിലെ ഖൈബർ പഖ്തൂന്‍ഖ്വ പ്രവിശ്യയിൽ സ്‌ഫോടനം. ബജൗറി ജില്ലയിലെ ഖാറിലെ ജമിയത്ത് ഉലമ-ഇ-ഇസ്‌ലാം-ഫസൽ രാഷ്ട്രീയ പാർട്ടിയുടെ യോഗത്തിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ 40ലേറെ പേർ കൊല്ലപ്പെടുകയും 200റോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഒരു അന്തർദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ഖാറിലെ ജെയുഐ-എഫിന്റെ പ്രമുഖ നേതാവായ മൗലാന സിയാവുല്ല ജാനും സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടതായി ബജൗറി ജില്ലാ എമർജൻസി ഓഫീസർ സാദ് ഖാൻ പാകിസ്താൻ ദിനപത്രമായ ‘പാകിസ്താന്‍ ഡെയ്ലി ഡോണി’നോട് പറഞ്ഞതായും റിപ്പോർട്ടുണ്ട്.ഖാറിലെ ജമിയത്ത് ഉലമ-ഇ-ഇസ്‌ലാം-ഫസൽ (ജെയുഐ-എഫ്) പ്രവർത്തകരുടെ കൺവെൻഷനിലാണ് സ്‌ഫോടനമുണ്ടായതെന്ന് പൊലീസിനെ ഉദ്ധരിച്ച് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. അഞ്ച് ആംബുലൻസുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് പൊലീസ് നിരീക്ഷണം തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments