Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവക്കം പുരുഷോത്തമന്റെ ഭൗതിക ശരീരം നാളെ വിലാപയാത്രയായി ആറ്റിങ്ങലിലേക്ക് കൊണ്ടുപോകും

വക്കം പുരുഷോത്തമന്റെ ഭൗതിക ശരീരം നാളെ വിലാപയാത്രയായി ആറ്റിങ്ങലിലേക്ക് കൊണ്ടുപോകും

തിരുവനന്തപുരം: അന്തരിച്ച കോൺ​ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്റെ ഭൗതിക ശരീരം നാളെ വിലാപയാത്രയായി ആറ്റിങ്ങലിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ ഒമ്പതരക്ക് ഡിസിസി ഓഫീസിലും 11.30ന് ഇന്ദിരാഭവനിലും പൊതുദര്‍ശനത്തിന്‌ വെച്ച ശേഷമായിരിക്കും ആറ്റിങ്ങലിലേക്ക് കൊണ്ടുപോവുകയെന്ന് ഡിസിസി പ്രസിഡന്റ് പാലോട് രവി അറിയിച്ചു. ഉച്ചക്ക്‌ ഒന്നരക്ക് ആറ്റിങ്ങല്‍ കച്ചേരിനടയിലും മൂന്ന് മണിക്ക് വക്കം ഹൈസ്കൂളിലും പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന്‌ വക്കത്തെ വസതിയില്‍ എത്തിക്കും. ബുധനാഴ്ച രാവിലെ പത്തരക്ക് വക്കത്തെ വീട്ടുവളപ്പിൽ സംസ്‌കാരം നടക്കുമെന്നും ഡിസിസി പ്രസിഡന്റ് അറിയിച്ചു. നിര്യാണത്തിൽ അനുശോചിച്ച് കെപിസിസി മൂന്ന് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്‌.

ഇന്ന് തിരുവനന്തപുരത്തെ വസതിയിലായിരുന്നു വക്കം പുരുഷോത്തമന്റെ അന്ത്യം. രണ്ട് തവണ നിയമസഭാ സ്പീക്കറായിരുന്ന അദ്ദേഹം മൂന്ന് തവണ മന്ത്രിയായി പ്രവർത്തിച്ചു. 2004ല്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട വക്കം പുരുഷോത്തമന്‍ അതേ വര്‍ഷം ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്നു. ധനവകുപ്പ് അടക്കം ആറു വകുപ്പുകളുടെ ചുമതല മൂന്ന് തവണയായി അദ്ദേഹം നിർവ്വഹിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments