Monday, January 13, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഷംസീറിനെ അനുകൂലിച്ച് എൻ എസ് എസ് കരയോഗം :ശത്രുസംഹാര പൂജ നടത്തി കരയോഗം...

ഷംസീറിനെ അനുകൂലിച്ച് എൻ എസ് എസ് കരയോഗം :ശത്രുസംഹാര പൂജ നടത്തി കരയോഗം പ്രസിഡൻറ്

കൊല്ലം: സ്പീക്കർ എ എൻ ഷംസീറിന്റെ പേരിൽ ശത്രുസംഹാര പൂജ നടത്തി എൻഎസ്എസ് കരയോഗം പ്രസിഡൻറ്. കൊല്ലം ഇടമുളക്കൽ പഞ്ചായത്തിലെ അസുരമംഗലം 2128 നമ്പർ കരയോഗത്തിന്റെ പ്രസിഡണ്ട് അഞ്ചൽ ജോബാണ് സ്പീക്കർക്ക് വേണ്ടി ശത്രുസംഹാര അർച്ചന നടത്തിയത്. സ്പീക്കർക്കെതിരെ എൻഎസ്എസ് നാമജപ സംഗമം നടത്തുന്നതിനിടെയാണ് എ എൻ ഷംസീറിനെ അനുകൂലിച്ചുള്ള പൂജ. സമുദായവും രാഷ്ട്രീയവും ആയി കൂട്ടിക്കുഴക്കുന്നതിനോട് താല്പര്യം ഇല്ലെന്ന് അഞ്ചൽ ജോബ് പറഞ്ഞു.

അതേസമയം സ്പീക്കർ എ എൻ ഷംസീറിനെതിരെ പ്രതിഷേധം കടുപ്പിച്ച് എൻഎസ്എസ് രം​ഗത്തെത്തി. ഷംസീർ ഹൈന്ദവ ജനതയോട് മാപ്പ് പറയണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. ​ഗണപതി മിത്താണെന്ന പരാമർശത്തിനെതിരെ വിശ്വാസ സംരക്ഷണ ദിനം ആചരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസത്തിൽ കവിഞ്ഞൊരു ശാസ്ത്രമില്ല. ശാസ്ത്രം ​ഗണപതിയുടെ മേലിൽ മാത്രം അടിച്ചേൽപ്പിക്കുന്ന രീതി ശരിയല്ല. ശാസ്ത്രമല്ല വിശ്വാസമാണ് വലുതെന്നും സുകുമാരൻ നായർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com