Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപ്രവാസികള്‍ക്കും ഇനി യുപിഐ സേവന സൗകര്യം പ്രയോജനപ്പെടുത്താം

പ്രവാസികള്‍ക്കും ഇനി യുപിഐ സേവന സൗകര്യം പ്രയോജനപ്പെടുത്താം

ദുബൈ: പ്രവാസികള്‍ക്കും ഇനി യുപിഐ (യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റര്‍ഫെയ്സ്) സേവന സൗകര്യം പ്രയോജനപ്പെടുത്താം. പ്രവാസികള്‍ക്ക് എന്‍ആര്‍ഐ അക്കൗണ്ടുകൾ ഇന്ത്യയിലെ യുപിഐ സംവിധാനവുമായി ബന്ധപ്പെടുത്താനാകും. യുപിഐയുടെ ക്യുആർ കോഡ് സ്കാൻ ചെയ്തു പണം ഡിജിറ്റലായി കൈമാറാം.ഇതുവരെ ഇന്ത്യന്‍ ഫോൺ നമ്പറുകളിൽ നിന്ന് മാത്രമായിരുന്നു യുപിഐ വഴി പണമിടപാട് നടത്താന്‍ സാധിച്ചിരുന്നത്. ഇനി മുതൽ പുതിയ സംവിധാനത്തിലൂടെ വിദേശ നമ്പറുകളുമായും എൻആര്‍ഐ അക്കൗണ്ടുമായും യുപിഐ ബന്ധിപ്പിക്കാമെന്ന് ധനകാര്യ സഹമന്ത്രി ഡോ. ഭഗവന്ത് കിസാൻറാവു കരാട് പറഞ്ഞു.

ആദ്യഘട്ടത്തില്‍ യുഎഇ, ഒമാന്‍, ഖത്തര്‍, സൗദി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇതിനുള്ള സൗകര്യം ലഭിക്കുകയെന്ന് ഇന്ത്യൻ പാര്‍ലമെന്‍റില്‍ നടത്തിയ പ്രസ്താവനയിൽ മന്ത്രി പറഞ്ഞു. ആകെ 10 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് യുപിഐ ഉപയോഗിക്കാനുള്ള സൗകര്യം. സിങ്കപ്പൂര്‍, ഓസ്ട്രേലിയ, കാനഡ, ഹോങ്കോങ്, ഒമാന്‍, ഖത്തര്‍, യുഎസ്എ, സൗദി അറേബ്യ, യുഎഇ, യുകെ എന്നിവയാണ് ഈ 10 രാജ്യങ്ങള്‍. ഇതിൽ ഗള്‍ഫ് മേഖലയിൽ നിന്ന് നാലു രാജ്യങ്ങളാണ് ഉള്ളത്.

ജി20 രാജ്യങ്ങളുടെ സമ്മേളനത്തിന് ഇന്ത്യയാണ് ആതിഥ്യം വഹിക്കുന്നത്. അതിന് മുന്നോടിയായാണ് യുപിഐ സംവിധാനം വിദേശികള്‍ക്കും പ്രവാസികള്‍ക്കും തുറന്നു കൊടുക്കുന്നത്. പ്രവാസികള്‍ക്ക് ലഭിക്കുന്ന പോലെ എല്ലാ സ്ഥലത്തും യുപിഐ സംവിധാനം ഉപയോഗിക്കാനുള്ള സൗകര്യം ലഭിക്കില്ല. വിദേശ വിനോദ സഞ്ചാരികള്‍ക്ക് ആദ്യ ഘട്ടത്തില്‍ ലഭിക്കില്ല. ബെംഗളൂരു, മുംബൈ, ദില്ലി വിമാനത്താവളത്തില്‍ ഇറങ്ങുന്നവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഈ സേവനം ലഭിക്കുക. ലഭിക്കുക. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യയിലെ ബാങ്കുകളും ചേർന്നു രൂപം നൽകിയ ദേശീയ പേയ്മെന്റ് കോർപറേഷനാണ് യുപിഐ സംവിധാനങ്ങളെ നിയന്ത്രിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments