സീതത്തോട് : ഓസ്ട്രേലിയയിൽ സിഡ്നിക്കു സമീപം കാർ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. ചിറ്റാർ പ്ലാത്താനത്ത് ജോൺ മാത്യുവിന്റെ മകൻ ജെഫിൻ (23) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെയാണ് അപകടം. ജെഫിൻ ഓടിച്ച കാർ ട്രെയിലറിനു പിന്നിൽ ഇടിച്ചായിരുന്നു അപകടമെന്നാണ് ബന്ധുക്കൾക്കു ലഭിച്ച വിവരം. റേഡിയോളജി പഠിച്ച ശേഷം പ്ലേസ്മെന്റ് ലഭിച്ചിരുന്നു. ജോലി സ്ഥലത്തുനിന്ന് യൂണിവേഴ്സിറ്റിയിലേക്കു പോകുകയായിരുന്നു.
ജെഫിന്റെ പിതാവ് ജോൺ മാത്യുവും മാതാവ് ആൻസിയും സഹോദരൻ ജിയോണും ഓസ്ട്രേലിയയിലാണ് താമസം. കുടുംബാംഗങ്ങൾ ആറുമാസം മുൻപാണ് നാട്ടിൽ വന്ന് മടങ്ങിയത്. ജെഫിൻ നാട്ടിൽ എത്തിയിട്ട് ഒരു വർഷമായി. കുടുംബാംഗങ്ങൾ താമസിക്കുന്ന സ്ഥലത്തുനിന്ന് ഏകദേശം 1500 കിലോമീറ്റർ അകലെയാണ് ജെഫിൻ ജോലി ചെയ്യുന്നത്. സംസ്കാരം പിന്നീട്