മക്ക: ഫുട്ബാൾ താരം കരിം ബെൻസെമ മക്കയിലെത്തി ഉംറ നിർവഹിച്ചു. വിശുദ്ധ കഅ്ബയുടെ സമീപത്ത് നിന്നുള്ള ദൃശ്യം താരം സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ചു. റയൽമാഡ്രിഡിൽ നിന്ന് അറബ് ഫുട്ബാളിലേയ്ക്ക് ചേക്കേറിയ താരം നിലവിൽ സൗദി ക്ളബ്ബായ അൽ ഇത്തിഹാദിനായാണ് ബൂട്ടണിയുന്നത്.
ഇതിഹാസ് ഫ്രഞ്ച് താരം ഭാഗമാണെങ്കിലും കിംഗ് സൽമാൻ ക്ളബ്ബ് കപ്പ് മത്സരത്തിൽ അൽ ഇത്തിഹാദ് തോറ്റ് പുറത്തായിരുന്നു. അൽ ഹിലാൽ ക്ളബ്ബിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ടീം പരാജയമേറ്റുവാങ്ങിയത്.